ന്യൂഡല്‍ഹി:രാജ്യത്തെ ഏറ്റവും നീളം കൂടിയ ചരക്ക് ട്രെയിനിന്‍റെ പരീക്ഷണ ഓട്ടം വിജയകരമായി നടത്തി റെയില്‍വേ. സൂപ്പര്‍ വാസുകി എന്ന് പേരിട്ടിരിക്കുന്ന ചരക്ക് ട്രെയിനിന് 3.5 കിലോമീറ്റര്‍ നീളവും 6 ലോക്കോകളും 295 വാഗണുകളുമുണ്ട്. ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി സ്വാതന്ത്ര്യ ദിനത്തില്‍ ഛത്തീസ്‌ഗഢിലെ കോർബയില്‍ നിന്ന് നാഗ്‌പൂരിലെ രാജ്‌നന്ദ്ഗാവ് വരെയായിരുന്നു പരീക്ഷണ ഓട്ടം.
27,000 ടണ്‍ കല്‍ക്കരിയുമായാണ് സൂപ്പര്‍ വാസുകി പരീക്ഷണ ഓട്ടം നടത്തിയത്. ഓഗസ്റ്റ് 15ന് ഉച്ചയ്ക്ക് 1.50ന് പുറപ്പെട്ട ട്രെയിന്‍ 11.20 മണിക്കൂർ കൊണ്ട് 267 കിലോമീറ്റര്‍ ദൂരം പിന്നിട്ടു. ട്രെയിനിന്‍റെ വീഡിയോ റെയില്‍വേ മന്ത്രി അശ്വനി വൈഷ്‌വ് ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.