ബോളിവുഡ് താരം സണ്ണി ലിയോണിയുടെ (Sunny Leone) വെബ് സീരീസ് അണിയറയില്‍ ഒരുങ്ങുന്നു (Sunny Leone Biopic web series). അതും മലയാളത്തില്‍. 'പാൻ ഇന്ത്യൻ സുന്ദരി' (Pan Indian Sundari) എന്ന് പേരിട്ടിരിക്കുന്ന വെബ് സീരിസിലാണ് സണ്ണി ലിയോണി അഭിനയിക്കുക. മലയാളത്തിലെ ആദ്യത്തെ ബിഗ് ബജറ്റ് കോമഡി ആക്ഷൻ ത്രില്ലർ സീരിസാണ് 'പാൻ ഇന്ത്യൻ സുന്ദരി'.
തന്‍റെ ബയോപിക് വെബ് സീരീസിൽ അഭിനയിക്കുന്നതിനായി സണ്ണി ലിയോണി ഇതിനോടകം തന്നെ കേരളത്തില്‍ എത്തിയിട്ടുണ്ട് (Sunny Leone in Kerala). സണ്ണി ലിയോണി കേരളത്തില്‍ എത്തിയതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സീരീസിന്‍റെ ചിത്രീകരണ രംഗങ്ങള്‍ താരം എക്‌സിലൂടെ (ട്വിറ്റര്‍) പങ്കുവച്ചിട്ടുണ്ട്. 'എന്നെന്നേക്കുമായി കേരളം' എന്ന അടിക്കുറിപ്പോടു കൂടിയാണ് താരം എക്‌സില്‍ പോസ്‌റ്റ് പങ്കുവച്ചിരിക്കുന്നത്.
സണ്ണി ലിയോണി കേന്ദ്രകഥാപാത്രമാകുന്ന സീരീസില്‍ അപ്പാനി ശരത്ത്, മാളവിക എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഇവരെ കൂടാതെ മണിക്കുട്ടൻ, ജോണി ആന്‍റണി, സജിത മഠത്തിൽ, ഭീമൻ രഘു, ഹരീഷ് കണാരൻ, നോബി മർക്കോസ്, അസീസ് നെടുമങ്ങാട്, ജോൺ വിജയ്, കോട്ടയം രമേശ് തുടങ്ങിയവരും അണിനിരക്കുന്നു (Pan Indian Sundari stars).
സതീഷ് ആണ് 'പാൻ ഇന്ത്യൻ സുന്ദരി'യുടെ കഥയും സംവിധാനവും നിർവഹിക്കുന്നത്. പ്രിൻസി ഡെന്നി ലെനിൻ ജോണി എന്നിവര്‍ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എച്ച് ആര്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ശ്രീന പ്രതാപൻ ആണ് വെബ് സീരീസിന്‍റെ നിർമാണം.