അഹമ്മദാബാദ്: വർഷങ്ങൾക്ക് മുമ്പ് കേരളത്തെ നടുക്കിയ സുകുമാരക്കുറുപ്പ് (sukumarakurup model murder) മോഡല്‍ കൊലപാതകത്തിന് സമാനമായ കൊലപാതകം ഗുജറാത്തിലും. കൊല നടത്തി പതിനാറ് വർഷങ്ങൾക്ക് ശേഷമാണ് സംഭവം പുറംലോകമറിഞ്ഞത്. പ്രതി തന്നെയാണ് താൻ നടത്തിയ നിഷ്ഠൂര കൊലപാതകത്തിന്‍റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു
ഇൻഷ്വറൻസ് തുക തട്ടിയെടുക്കാനായി രാജ്‌കുമാർ ചൗധരി (rajkumar chaudhari) എന്ന വ്യാജ പേരിൽ കഴിഞ്ഞ അനിൽ സിങാണ് കൊലപാതകം നടത്തിയത്. കൊല്ലാനായി തെരഞ്ഞെടുത്തത് ഒരു യാചകനെയും (beggar). യാചകനെ ബോധം കെടുത്തിയ ശേഷം കാറിലിട്ട് കത്തിക്കുകയായിരുന്നു (burnt alive). പിന്നീട് ഇയാൾ വ്യാജ പേരിൽ രണ്ടിടങ്ങളിൽ മാറി മാറി താമസിച്ചു.
2006 ജൂലൈ മൂന്നിനാണ് ഇയാൾ കൊല നടത്തിയത്. ആഗ്രയിലെ രാകബ് ഗഞ്ച് പൊലീസ് സ്റ്റേഷൻ(rakab ganchpolice station) പരിധിയിലായിരുന്നു സംഭവം. ഇതിന് ശേഷം ഇയാളുടെ പിതാവിനും സഹോദരനും സുഹൃത്തിനും ഇൻഷ്വറൻസ് തുകയായ 80 ലക്ഷം രൂപ ലഭിച്ചു. കാറിന്റെ ഇൻഷ്വറൻസ് തുകയായ പത്ത് ലക്ഷം രൂപയും കിട്ടി.