കേരളം

kerala

ETV Bharat / bharat

സുഖ്‌വീന്ദർ സിങ് സുഖു ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ഞായറാഴ്‌ച രാവിലെ 11ന് - Pratibha Singh

മുഖ്യമന്ത്രി സ്ഥാനത്തിനായി ആവശ്യമുന്നയിച്ച കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പ്രതിഭാ സിംഗിന്‍റെ സാന്നിധ്യത്തിലാണ് സുഖവിനെ മുഖ്യമന്ത്രിയായ പ്രഖ്യാപിച്ചത്.

Sukhvinder Singh Sukhu to be new Himachal CM  Sukhvinder Singh Sukhu  സുഖ്‌വീന്ദർ സിങ് സുഖു  ഹിമാചൽ മുഖ്യമന്ത്രിയായി സുഖ്‌വീന്ദർ സിങ് സുഖു  ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പ്  Himachal Congress  ഭൂപേഷ് ഭാഗേൽ  Bhupesh Baghel  Pratibha Singh  സുഖ്‌വീന്ദർ സിങ് സുഖു ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി
സുഖ്‌വീന്ദർ സിങ് സുഖു ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി

By

Published : Dec 10, 2022, 8:59 PM IST

ഷിംല: നാടകീയ നീക്കങ്ങൾക്കും പ്രതിസന്ധികൾക്കും ഒടുവിൽ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി സുഖ്‌വീന്ദർ സിങ് സുഖുവിനെ കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുകേഷ് അഗ്നിഹോത്രിയായിക്കും ഉപമുഖ്യമന്ത്രി. ഷിംലയിൽ നടന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തിലാണ് തീരുമാനം. ഞായറാഴ്‌ച രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ നടക്കും.

മുഖ്യമന്ത്രി സ്ഥാനത്തിനായി ആവശ്യമുന്നയിച്ച കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പ്രതിഭ സിങ്ങിന്‍റെ സാന്നിധ്യത്തിലാണ് ഭൂപേഷ് ഭാഗേൽ പ്രഖ്യാപനം നടത്തിയത്. ഷിംലയിൽ നടന്ന യോഗത്തിൽ 40 കോൺഗ്രസ് എംഎൽഎമാരും ഹിമാചൽ കോൺഗ്രസ് ഇൻചാർജ് രാജീവ് ശുക്ല, നിരീക്ഷകരായ ഭൂപേഷ് ബാഗേൽ, ഭൂപേന്ദ്ര സിംഗ് ഹൂഡ എന്നിവരും പങ്കെടുത്തു.

തുടക്കം വിദ്യാർഥി രാഷ്‌ട്രീയത്തിലൂടെ: ഹിമാചൽ പ്രദേശ് സർവകലാശാലയിലെ വിദ്യാഭ്യാസ കാലഘട്ടത്തിൽ ക്ലാസ് റെപ്രസന്‍റേറ്റീവിലൂടെയാണ് സുഖ്‌വീന്ദർ സിങ് സുഖു തന്‍റെ രാഷ്‌ട്രീയ ജീവിതം ആരംഭിക്കുന്നത്. കാമ്പസിലെ വിദ്യാർഥി രാഷ്‌ട്രീയ പ്രവർത്തനമാണ് അദ്ദേഹത്തിലെ രാഷ്‌ട്രീയക്കാരനെ പാകപ്പെടുത്തിയത്. ഹിമാചൽ പ്രദേശ് സർവകലാശാലയിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ സുഖു എൽഎൽബിയും പൂർത്തിയാക്കിയിട്ടുണ്ട്. 1988 മുതൽ 1995 വരെ നാഷണൽ സ്റ്റുഡൻസ് യൂണിയൻ ഓഫ് ഇന്ത്യയുടെ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

നദൗണിന്‍റെ സ്വന്തം നേതാവ്: ഹമീർപൂർ ജില്ലയിലെ നദൗണിൽ നിന്നുള്ള എം.എൽ.എയാണ് സുഖ്‌വീന്ദർ സുഖു. ഇത് നാലാം തവണയാണ് നദൗണിൽ നിന്ന് അദ്ദേഹം വിജയം സ്വന്തമാക്കുന്നത്. 2003ലാണ് നദൗണിൽ നിന്ന് ആദ്യമായി സുഖു എംഎൽഎയായി തെരഞ്ഞെടുക്കപ്പെടുന്നത്.

2007ലും 2017ലും നദൗണിൽ നിന്ന് അദ്ദേഹം വിജയിച്ചു. എന്നാൽ 2012ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അദ്ദേഹം പരാജയം രുചിച്ചു. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഹൈക്കമാൻഡിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ സമിതിയുടെ കമാൻഡർ കൂടിയായാരുന്നു സുഖ്‌വീന്ദർ സിങ് സുഖു.

40 വർഷത്തെ പ്രവർത്തന പരിചയം: 2013 മുതൽ 2019 വരെ ഹിമാചൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്‍റായിരുന്നു സുഖ്‌വീന്ദർ സിങ് സുഖു. അതിന് മുൻപ് സംസ്ഥാന കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുണ്ട്. വീർഭദ്ര സിങ് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് സുഖ്‌വീന്ദർ സിങ് സംഘടനയുടെ ചുമതല ഏറ്റെടുക്കുന്നത്. ഇതിനിടയിൽ സുഖുവും വീർഭദ്ര സിങും തമ്മിലുള്ള തർക്കം പലതവണ വാർത്തകളിൽ ഇടംനേടിയിരുന്നു.

ABOUT THE AUTHOR

...view details