ചണ്ഡിഗഡ് : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെതിരെ ഗുരുതര ആരോപണവുമായി ശിരോമണി അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദൽ. മുഖ്യമന്ത്രി ഭഗവന്ത് മാൻ മദ്യപിച്ച് ശ്രീ ദംദാമ സാഹിബില്‍ എത്തിയെന്ന് സുഖ്ബീർ ബാദല്‍ പറഞ്ഞു. ഇത് പറയാൻ താൽപ്പര്യമില്ലായിരുന്നുവെന്നും എന്നാൽ അദ്ദേഹം പഞ്ചാബ് മുഖ്യമന്ത്രിയായതിനാൽ പറയാന്‍ നിര്‍ബന്ധിതനായെന്നും ബാദൽ വിശദീകരിച്ചു.
'പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ മദ്യപിച്ച് ശ്രീ ദംദാമ സാഹിബിൽ' ; ആരോപണവുമായി സുഖ്ബീർ സിംഗ് ബാദൽ - പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ
ശ്രീ ദംദാമ സാഹിബിലേക്ക് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ മദ്യപിച്ചെത്തിയെന്നാരോപിച്ച് ശിരോമണി അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദൽ
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ മദ്യപിച്ച് ശ്രീ ദംദാമ സാഹിബിൽ; ആരോപണവുമായി സുഖ്ബീർ സിംഗ് ബാദൽ
ഭഗവന്ത് മാന്‍റെ സംസാരം ശ്രദ്ധിച്ചാല്‍ ഇത് മനസിലാകും. മദ്യപിച്ചാണ് ദാംദാമ സാഹിബിൽ ഭഗവന്ത് മാൻ എത്തിയതെന്ന് അതിൽനിന്ന് വ്യക്തമാകുമെന്നും ബാദൽ കൂട്ടിചേർത്തു. മുഖ്യമന്ത്രിയല്ലാതിരുന്ന സമയത്തും ഭഗവന്ത് മാൻ മദ്യപിച്ച് ദാംദാമ സാഹിബിൽ വന്നിട്ടുണ്ട്. മുമ്പ് ഒരിക്കൽ ബർഗഡി മോർച്ചയിൽ മദ്യപിച്ചെത്തിയ ഭഗവന്ത് മാനിനെ അധികൃതര്‍ തിരിച്ചയക്കുകയായിരുന്നുവെന്നും സുഖ്ബീർ സിംഗ് ബാദൽ ആരോപിച്ചു.