സൂജാപൂർ പ്ലാസ്റ്റിക്ക് ഫാക്ടറി സ്‌ഫോടനം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം നഷ്‌ടപരിഹാരം - wb govt announce compensation
ഇന്ന് രാവിലെ 11 മണിയോടെയാണ് ഫാക്‌ടറിയിൽ സ്‌ഫോടനമുണ്ടായത്. അപകടത്തിൽ അഞ്ചുപേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
സൂജാപൂർ പ്ലാസ്റ്റിക്ക് ഫാക്ടറി സ്‌ഫോടനം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം നഷ്‌ടപരിഹാരം
കൊൽക്കത്ത:സൂജാപൂർ പ്ലാസ്റ്റിക്ക് ഫാക്‌ടറി സ്‌ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പശ്ചിമ ബംഗാൾ സർക്കാർ രണ്ട് ലക്ഷം രൂപ വീതം നഷ്‌ട പരിഹാരം പ്രഖ്യാപിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് ഫാക്‌ടറിയിൽ സ്‌ഫോടനമുണ്ടായത്. അപകടത്തിൽ അഞ്ചുപേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. സംസ്ഥാന നഗര വികസന മന്ത്രി ഫിർഹത് ഹക്കിം അപകട സ്ഥലം സന്ദർശിച്ചു. സംഭവത്തിൽ ബിജെപി എംപി ഖഗൻ മുർമു എൻഐഎ അന്വേഷണം ആവശ്യപ്പെട്ടു.