കേരളം

kerala

ETV Bharat / bharat

ലോൺ ആപ്പുകളുടെ വലയിൽ കുടുങ്ങി ദമ്പതികളുടെ ആത്മഹത്യ - ഓൺലൈൻ ആപ്പിലൂടെ വായ്‌പ

ഓൺലൈൻ ആപ്പിലൂടെ വായ്‌പ എടുത്ത ദുർഗാറാവു, രമ്യലക്ഷ്‌മി എന്നിവരാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്‌തത്.

ലോൺ ആപ്പുകളുടെ വലയിൽ കുടുങ്ങി ദമ്പതികളുടെ ആത്മഹത്യ  ദമ്പതികളുടെ ആത്മഹത്യ  ഓൺലൈൻ ആപ്പിലൂടെ വായ്‌പ എടുത്ത ദമ്പതികൾ  ആപ്പിന്‍റെ ഭീഷണി  ആത്മഹത്യ ലോൺ ആപ്പ്  net of loan apps  suicide of a couple  ഓൺലൈൻ ആപ്പിലൂടെ വായ്‌പ  വിഷം കഴിച്ച് ആത്മഹത്യ
ലോൺ ആപ്പുകളുടെ വലയിൽ കുടുങ്ങി ദമ്പതികളുടെ ആത്മഹത്യ

By

Published : Sep 8, 2022, 3:24 PM IST

രാജമഹേന്ദ്രവാരം(ആന്ധ്രാപ്രദേശ്): ഓൺലൈൻ ആപ്പിലൂടെ വായ്‌പ എടുത്ത ദമ്പതികൾ ആപ്പിന്‍റെ ഭീഷണിയെ തുടർന്ന് ആത്മഹത്യ ചെയ്‌തു. കിഴക്കൻ ഗോദാവരി ജില്ലയിലെ രാജമഹേന്ദ്രവാരത്താണ് സംഭവം. നഗരത്തിലെ താമസക്കാരായ കൊല്ലി ദുർഗറാവു, രമ്യലക്ഷ്‌മി എന്നിവരാണ് ബുധനാഴ്‌ച(07.08.2022) ആത്മഹത്യ ചെയ്‌തത്.

ദുർഗാറാവുവിന് പെയിന്‍റിംഗും രമ്യലക്ഷ്‌മി തയ്യൽ ജോലിയും ചെയ്‌താണ് വരുമാനം കണ്ടെത്തിയിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം അടുത്തിടെ രണ്ട് ഓൺലൈൻ ആപ്പുകളിൽ നിന്നായി ദമ്പതികൾ കുറച്ച് തുക വായ്‌പ എടുത്തിരുന്നു. തുടർന്ന് നിശ്ചിത സമയത്തിനുള്ളിൽ പണം നൽകാത്തതിനാൽ ആപ്പുകളുടെ അഡ്‌മിനിസ്‌ട്രേറ്റർമാർ നിരന്തരം പണം തിരിച്ചടക്കാൻ ആവശ്യപ്പെട്ട് ഫോൺ വിളിച്ചും മെസേജ് അയച്ചും ശല്യം ചെയ്യുന്നത് പതിവായി.

ഇവരുടെ ഭീഷണി താങ്ങാനാവാതെ കുറച്ച് കാശ് തിരിച്ചടച്ചു. എന്നാൽ, കൂടുതൽ പണം നൽകണമെന്നും അല്ലാത്ത പക്ഷം രമ്യലക്ഷ്‌മിയുടെ ചിത്രങ്ങൾ മോർഫ് ചെയ്‌ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. പണം തിരിച്ചടക്കുന്നതിനായി ഡെലിവറി ജോലികളും ദുർഗറാവു ചെയ്‌തു തുടങ്ങി.

ഇതിനിടെ ആപ്പ് മാനേജർമാർ രമ്യലക്ഷ്‌മിയുടെ മോർഫ് ചെയ്‌ത നഗ്ന ചിത്രങ്ങൾ വാട്‌സാപ്പിൽ അയച്ച് ഭീഷണിപ്പെടുത്താൻ ആരംഭിച്ചു. രണ്ട് ദിവസത്തിനകം മുഴുവൻ വായ്‌പയും പലിശ സഹിതം അടച്ചില്ലെങ്കിൽ ഈ ചിത്രം സഹിതം അശ്ലീല വീഡിയോയും ഉണ്ടാക്കി പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.

തുടർന്ന് പശ്ചിമ ഗോദാവരി ജില്ലയിലെ മൊഗൽത്തൂരിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാനായി ഇരുവരും വീട്ടിൽ നിന്ന് ഇറങ്ങി. തുടർന്ന് നഗരത്തിലെ ഗോദാവരി തീരത്തുള്ള ലോഡ്‌ജിൽ മുറി വാടകയ്‌ക്കെടുത്ത് വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് മുൻപ് രാജമഹേന്ദ്രവാരത്ത് താമസിക്കുന്ന രമ്യലക്ഷ്‌മിയുടെ മൂത്ത സഹോദരിയെയും ഭർത്താവിനെയും വിളിച്ച് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചുവെന്നും രണ്ട് മക്കളേയും നോക്കണമെന്നും അറിയിച്ചു.

തുടർന്ന് സഹോദരിയുടെ ഭർത്താവ് രാജേഷ് ഉടൻതന്നെ ലോഡ്‌ജിൽ എത്തിയെങ്കിലും ദമ്പതികൾ വിഷം കഴിച്ചിരുന്നു. ഇരുവരെയും രാജമഹേന്ദ്രവാരം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലോൺ ആപ്പുകൾക്കെതിരെ പരാതിയുമായി ബന്ധുക്കളും രംഗത്തെത്തി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Also read: ലോൺ ആപ്പ് വഴി വായ്‌പയെടുത്തു, പിന്നാലെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു; ആന്ധ്രാപ്രദേശിൽ യുവാവ് ജീവനൊടുക്കി

ABOUT THE AUTHOR

...view details