നാരായൺഖേഡ് (തെലങ്കാന): വഴിയില്‍ കളഞ്ഞുകിട്ടിയ പേഴ്‌സ് രണ്ട് രീതിയില്‍ ഉപയോഗിക്കുന്നവരുണ്ട്. ഒന്ന് ആരുടെയും കണ്ണില്‍പ്പെടാതെ പേഴ്‌സിലെ പണം സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്നവരും, മറ്റൊന്ന്, ഉടമസ്ഥന്‍റെ കയ്യില്‍ തിരിച്ചേല്‍പ്പിച്ച് മാതൃകയാകുന്നവരും. എന്നാല്‍, കളഞ്ഞുകിട്ടിയ പേഴ്‌സിലൂടെ ജീവന്‍ രക്ഷിച്ച് ഏവരുടെയും പ്രശംസയ്‌ക്ക് അര്‍ഹനായിരിക്കുകയാണ് രവീന്ദര്‍ എന്ന ആര്‍ടിസി ബസ് കണ്ടക്‌ടര്‍.
ഇന്നലെ ഉച്ചയ്‌ക്ക് ശേഷം സങ്കരറെഡി ജില്ലയില്‍ നിന്നും പുറപ്പെട്ട ആര്‍ടിസി ബസ് സെക്കന്തരാബാദ് ജെബിഎസ് സ്‌റ്റോപ്പിലെത്തിയപ്പോള്‍ യാത്രക്കാര്‍ പുറത്തിറങ്ങുന്ന നേരം ബസിനുള്ളില്‍ നിന്നും കണ്ടക്‌ടര്‍ക്ക് ഒരു പേഴ്‌സ് കളഞ്ഞുകിട്ടി. പേഴ്‌സിന്‍റെ ഉടമസ്ഥന്‍ ആരെന്നറിയാനായി കണ്ടക്‌ടര്‍ രവീന്ദ്രന്‍ പേഴ്‌സ് തുറന്നപ്പോള്‍ അതിനുള്ളില്‍ നിന്ന് 403 രൂപയും ഒരു കത്തും കണ്ടു. ഞെട്ടലോടെയായിരുന്നു രവീന്ദ്രന്‍ കത്ത് വായിച്ചത്.