മുംബൈ : ആത്മഹത്യയ്ക്ക് തയ്യാറെടുക്കുകയാണെന്ന് ട്വിറ്ററിലൂടെ സൂചന നല്‍കിയ മലയാളി യുവാവിനെ രക്ഷപ്പെടുത്തി മുംബൈ സൈബർ പൊലീസ്. ദാദറിലെ ഒരു ഹോട്ടലിലെത്തിയാണ് 30കാരനായ ഡിപ്ലോമ വിദ്യാര്‍ഥിയെ സൈബർ സംഘമെത്തി രക്ഷപ്പെടുത്തിയത്.
കാമുകി വിവാഹത്തിന് സമ്മതിക്കാത്തതിനെ തുടർന്നാണ് യുവാവ് ആത്മഹത്യക്ക് തയ്യാറെടുത്തതെന്നും കൗൺസിലിങ്ങിനായി ആശുപത്രിയിലേക്ക് മാറ്റിയെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.