ബാഗല്‍കോട് (കര്‍ണാടക):വള്ളത്തിന്‍റെ സഹായത്തില്‍ കരിമ്പും ട്രാക്‌ടറും മറുകരയെത്തിച്ച് കര്‍ഷകര്‍. ജാംഖണ്ഡി താലൂക്കിലെ കങ്കണവാടി ഗ്രാമത്തിന് സമീപമുള്ള ഗുഹേശ്വർ ദ്വീപിലെ കര്‍ഷകരാണ് കൃഷ്‌ണ നദി കരകവിഞ്ഞൊഴുകിയതോടെ കരിമ്പ് കയറ്റിയ ട്രാക്‌ടർ വള്ളത്തില്‍ കയറ്റി മറുകരയെത്തിച്ചത്. ദ്വീപ് ഉള്‍പ്പെടുന്ന പ്രദേശത്തെ കര്‍ഷകര്‍ എല്ലാ വര്‍ഷവും കൃഷി ചെയ്‌ത കരിമ്പ് ഫാക്‌ടറിയിലെത്തിക്കാന്‍ ഏറെ ബുദ്ധിമുട്ടാറുണ്ട്. അങ്ങനെയാണ് ഒടുവില്‍ ഇവര്‍ വള്ളം മാര്‍ഗമുള്ള കടത്ത് പരീക്ഷിക്കുന്നത്.
കരിമ്പ് മാത്രമല്ല, 'ട്രാക്‌ടര്‍ ഉള്‍പ്പടെ' കടത്തും; കരിമ്പ് കര്‍ഷകര്‍ക്ക് ആശ്വാസമായി പുതിയ വിദ്യ - കര്‍ണാടക
കര്‍ണാടകയിലെ ഗുഹേശ്വർ ദ്വീപിലെ കരിമ്പ് കര്‍ഷകര്‍ക്ക് ആശ്വാസമായി വണ്ടി ഉള്‍പ്പടെ ചരക്ക് കടത്താവുന്ന വള്ളം മുഖേനയുള്ള പുതിയ കടത്ത് വിദ്യ
കരിമ്പ് മാത്രമല്ല, 'ട്രാക്‌ടര്‍ ഉള്‍പ്പടെ' കടത്തും; കരിമ്പ് കര്‍ഷകര്‍ക്ക് ആശ്വാസമായി പുതിയ വിദ്യ
ഏതാണ്ട് 700 ഏക്കർ ഭൂമിയാണ് ദ്വീപിലുള്ളത്. മുന്‍ വര്‍ഷങ്ങളിലെല്ലാം തന്നെ കരിമ്പ് നേരിട്ട് വള്ളത്തില്‍ കടത്താറായിരുന്നു പതിവ്. എന്നാല്‍ ഇതേ തുകയ്‌ക്ക് ട്രാക്‌ടറോടെ വള്ളത്തില്‍ കടത്താനായതില്‍ കര്‍ഷകര്‍ ഏറെ സന്തേഷത്തിലാണ്. കാരണം കുറഞ്ഞ നിരക്കില്‍ രണ്ട് വള്ളമുപയോഗിച്ച് ടണ്‍ കണക്കിന് കരിമ്പ് കടത്താവുന്ന കാലത്തില്‍ നിന്ന് ഏറെ മാറ്റം സംഭവിച്ചതോടെ കര്‍ഷകര്‍ ഏറെ ദുരിതത്തിലായിരുന്നു.