ചെന്നൈ: റിസർവ് ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ ബിജെപി നേതാവും രാജ്യസഭാ അംഗവുമായ സുബ്രഹ്മണ്യൻ സ്വാമി സുപ്രീം കോടതിയിൽ. വിവിധ അഴിമതികളിൽ റിസർവ് ബാങ്ക് ഉദ്യോഗസ്ഥരുടെ പങ്ക് സംബന്ധിച്ച് കോടതി നിരീക്ഷണം ആവശ്യപ്പെട്ടാണ് അദ്ദേഹം ഹർജി സമർപ്പിച്ചത്.വിവിധ ഓഹരി ഉടമകളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ റിസർവ് ബാങ്ക് പരാജയപ്പെട്ടുവെന്ന് സുബ്രഹ്മണ്യൻ സ്വാമി ആരോപിച്ചു.
റിസർവ് ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ സുബ്രഹ്മണ്യൻ സ്വാമി സുപ്രീം കോടതിയിൽ - റിസർവ് ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി സുപ്രീം കോടതിയിൽ
വിവിധ അഴിമതികളിൽ ബാങ്ക് ഉദ്യോഗസ്ഥരുടെ പങ്ക് കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
റിസർവ് ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി സുപ്രീം കോടതിയിൽ
കിംഗ്‌ഫിഷർ, നീരവ് മോദി കേസ്, ഐഎൽ ആൻഡ് എഫ്എസ് തുടങ്ങിയ നിരവധി അഴിമതികൾ നടന്നിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. വിവിധ അഴിമതികളിൽ ബാങ്ക് ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമായി കണ്ടെത്തിയിട്ടുണ്ട്. റിസർവ് ബാങ്ക് ഉദ്യോഗസ്ഥർ ഗുരുതരമായ നിയമലംഘനങ്ങൾ നടത്തിയിട്ടുണ്ടെന്നും കോടതി അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.