ചെന്നൈ: ആറ് വർഷത്തെ പ്രണയം ഒടുവിൽ വിവാഹത്തിലേക്ക്. തമിഴ്‌നാട് സ്വദേശിയായ സുബിക്ഷ സുബ്രമണി(29) തന്‍റെ പ്രണയിനിയായ ടീനയുമായി പരമ്പരാഗത രീതിയിൽ വീട്ടുകാരുടെ പൂർണ സമ്മതത്തോടെയും അനുഗ്രഹത്തോടെയും വിവാഹിതയായതിന്‍റെ സന്തോഷത്തിലാണ്. ഓഗസ്റ്റ് 31ന് തമിഴ് ബ്രാഹ്മണ ശൈലിയിലായിരുന്നു വിവാഹം.
സുബിക്ഷ സുബ്രഹ്മണ്യം കാനഡയിലെ കാൽഗറിയിൽ ചാറ്റേർഡ് അക്കൗണ്ടന്‍റായി ജോലി ചെയ്യുകയാണ്. ബംഗാൾ സ്വദേശിയായ ടീന ദാസ് (39) കാൽഗറിയിൽ ആരോഗ്യമേഖലയിലാണ് പ്രവർത്തിക്കുന്നത്. മൊബൈൽ ആപ്പിന്‍റെ സഹായത്തോടെയാണ് ഇരുവരും സുഹൃത്തുക്കളായത്. ഒടുവിൽ പ്രണയത്തിലാകുകയായിരുന്നു. വിവാഹ വിഷയം വീട്ടിൽ അവതരിപ്പിച്ചപ്പോൾ കടുത്ത എതിർപ്പായിരുന്നു ഫലം. എന്നാൽ, ഇരുവരുടെയും സ്‌നേഹത്തിന് മുന്നിൽ വീട്ടുകാർക്ക് തോറ്റുകൊടുക്കേണ്ടി വന്നു.
ആറ് വർഷത്തെ പ്രണയം പൂവണിഞ്ഞു 19-ാം വയസിലാണ് സുബിക്ഷ തന്‍റെ ശരീരത്തിലുണ്ടായ മാറ്റങ്ങൾ തിരിച്ചറിഞ്ഞത്. ഹോർമോണൽ ചെയ്‌ഞ്ചസ് ഉണ്ടായതിനെ തുടർന്ന് താൻ ഒരു പുരുഷനാണെന്ന് സുബിക്ഷ മനസിലാക്കി. പിന്നീട് താൻ ബൈസെക്ഷ്വൽ ആണെന്നും സുബിക്ഷ തിരിച്ചറിഞ്ഞു. തന്‍റെ ശരീരത്തിലെ മാറ്റങ്ങളെ കുറിച്ച് മാതാപിതാക്കളോട് സുബിക്ഷ തുറന്നു പറഞ്ഞു.
മാതാപിതാക്കൾക്ക് ഇത് ആദ്യം അംഗീകരിക്കാൻ കഴിഞ്ഞില്ല. പതിയെ ശരിയായിക്കോളുമെന്ന സമീപനമായിരുന്നു വീട്ടുകാർക്ക്. പിന്നീട് അവർ കാര്യങ്ങൾ മനസിലാക്കി. മധുരയിൽ ജനിച്ചു വളർന്ന സുബിക്ഷ പിന്നീട് ഖത്തറിലായിരുന്നു. പിന്നീടാണ് കാനഡയിലേക്ക് മാറിയത്.
വീട്ടുകാരുടെ സമ്മതത്തോടെ ഒടുവിൽ വിവാഹിതരായി സുബിക്ഷയും ടീനയും സുബിക്ഷ എങ്ങനെ ഈ സമൂഹത്തിൽ ജീവിക്കുമെന്ന ഭയമായിരുന്നു ഞങ്ങൾക്കെന്ന് സുബിക്ഷയുടെ അമ്മ പൂർണ പുഷ്‌കല പറഞ്ഞു. അതേസമയം സുബിക്ഷയുടെ ദാമ്പത്യ ജീവിതത്തിന് എന്ത് സംഭവിക്കുമെന്ന ആശങ്കയും ഞങ്ങളെ അലട്ടിയിരുന്നു. എന്തൊക്കെയായാലും സുബിക്ഷയുടെ സന്തോഷമാണ് ഞങ്ങൾക്ക് വലുത് അതുകൊണ്ടാണ് ഈ വിവാഹത്തിന് സമ്മതം നൽകിയതെന്നും സുബിക്ഷയുടെ അമ്മ വെളിപ്പെടുത്തി.
ബംഗ്ലാദേശിലെ മൗലിബസാറിലാണ് ടീന ജനിച്ച് വളർന്നത്. ചെറുപ്പം മുതലേ എനിക്ക് സ്ത്രീകളോട് താൽപ്പര്യമുണ്ടായിരുന്നുവെന്നും ഇതിനെ കുറിച്ച് വീട്ടുകാരോട് പറഞ്ഞിരുന്നതായും ടീന പറഞ്ഞു. എന്നാൽ, വീട്ടുകാർ എന്നെ ഉപദേശിച്ചു. തുടർന്ന്, 19-ാമത്തെ വയസിൽ ഞാൻ വിവാഹിതയായി എന്നും ടീന പറഞ്ഞു. 4 വർഷം ഭർത്താവിനൊപ്പം ജീവിച്ചപ്പോൾ ലെസ്‌ബിയനാണെന്ന് ടീന തിരിച്ചറിഞ്ഞു. തുടർന്ന് ബന്ധം വേർപെടുത്തുകയായിരുന്നു. വിവാഹമോചനത്തിന് ശേഷം എന്‍റെ സഹോദരിയും വീട്ടുകാരും എന്നെ ഉപേക്ഷിച്ചു.
ചെന്നൈയിൽ വച്ച് പരമ്പരാഗത രീതിയിലാണ് വിവാഹം നടന്നത്.കാനഡയിൽ വിവാഹം രജിസ്റ്റർ ചെയ്‌ത ദമ്പതികൾ കാൽഗറിയിലേക്ക് മടങ്ങുന്നതിന് മുമ്പ് തെക്കുകിഴക്കൻ ഏഷ്യ സന്ദർശിക്കാനുള്ള ഒരുക്കത്തിലാണ്.