ന്യൂഡല്‍ഹി: കൊവിഡ് രോഗബാധിതരില്‍ ആദ്യ കാലത്ത് പ്രകടമാകുന്ന ലക്ഷണങ്ങള്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമിടയില്‍ വ്യത്യസ്‌തമാണെന്ന് പഠനം. ഇംഗ്ലണ്ടിലെ കിങ്സ് കോളജ് ലണ്ടന്‍ സര്‍വകലാശാലയിലെ ഗവേഷണ വിഭാഗം നടത്തിയ പഠനത്തിലാണ് നിര്‍ണായക കണ്ടെത്തല്‍. വിവിധ പ്രായ വിഭാഗക്കാര്‍ക്കിടയിലും രോഗലക്ഷണങ്ങളില്‍ വ്യത്യാസമുണ്ടാകുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
ചെറുപ്പക്കാര്‍ക്കിടയിലും (16നും 59 നും ഇടയില്‍ പ്രായമുള്ളവര്‍) പ്രായമായവരിലും (60 നും 80 നും ഇടയില്‍ പ്രായമുള്ളവര്‍) രോഗലക്ഷണങ്ങളിലുള്ള വ്യത്യാസം പ്രകടമാണെന്നാണ് കണ്ടെത്തല്‍. 18 രോഗ ലക്ഷണങ്ങള്‍ പരിശോധിച്ചതില്‍ വിവിധ വിഭാഗങ്ങളില്‍ വെവ്വേറെയാണ് കണ്ടെത്തിയത്.
Also read: പത്ത് സംസ്ഥാനങ്ങളിൽ കൊവിഡ് രൂക്ഷം ; സ്ഥിതി വിലയിരുത്തി കേന്ദ്രം