ന്യൂഡൽഹി:ഗംഗയിൽ മൃതദേഹങ്ങൾ കൂട്ടമായി ഒഴുകിയെത്തിയ സാഹചര്യത്തിൽ വെള്ളത്തിലൂടെ വൈറസ് വ്യാപനം നടക്കുമോ എന്നതിൽ ആശങ്ക വേണ്ടെന്ന് പഠന റിപ്പോർട്ട്. ജൽ ശക്തി മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗയാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്.
ഗംഗയിലെ മൃതദേഹങ്ങള്‍; വൈറസ് വ്യാപനം ഉണ്ടോ? പഠന റിപ്പോര്‍ട്ട് പുറത്ത്
ജൽ ശക്തി മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗയാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്
also read: കശ്‌മീരിൽ 24 മണിക്കൂറിൽ മൂന്ന് ഏറ്റുമുട്ടൽ; അഞ്ച് തീവ്രവാദികളെ സൈന്യം വധിച്ചു
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടോക്സിക്കോളജി റിസർച്ച് (ഐ ഐ ടി ആർ), കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയുടെ സഹകരണത്തോടയായിരുന്നു പഠനം. കണ്ണുജ്, ഉന്നാവോ, കാൺപൂർ, ഹാമിർപൂർ, അലഹബാദ്, വാരണാസി, ബാലിയ, ബക്സാർ, ഗാസിപൂർ, പട്‌ന, ഛാപ്ര എന്നിവിടങ്ങളിൽ നിന്ന് വെള്ളത്തിന്‍റെ സാമ്പിളുകൾ ശേഖരിച്ചായിരുന്നു പഠനം. രണ്ട് ഘട്ടങ്ങളിലായാണ് പഠനം നടത്തിയത്. ശേഖരിച്ച സാമ്പിളുകളിലൊന്നും SARS-CoV2 ന്‍റെ അംശം അടങ്ങിയിട്ടില്ലെന്നാണ് നിലവിലുള്ള പഠന റിപ്പോർട്ട്.