മുംബൈ:എച്ച്ഐവി ബാധിതരായ വിദ്യാർഥികളെ സ്‌കൂൾ അധികൃതർ പുറത്താക്കിയതായി ആരോപണം. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ജില്ലാ പരിഷത്ത് സ്‌കൂളിനെതിരെയാണ് ആരോപണം ഉയർന്നത്. സ്‌കൂളിലെ അധ്യാപകർ വിദ്യാർഥികളെ പുറത്താക്കിയതായി ആരോപിച്ച് ചീഫ് ഇൻഫന്‍റ് ഇന്ത്യ എൻജിഒ ആണ് രംഗത്തെത്തിയത്.
എച്ച്ഐവി ബാധിതരായ വിദ്യാർഥികളെ സ്‌കൂളിൽ നിന്ന് പുറത്താക്കിയതായി ആരോപണം - മഹാരാഷ്ട്ര ജില്ലാ പരിഷത്ത് സ്‌കൂൾ
സ്‌കൂൾ ഹെഡ്‌മാസ്റ്റർ എല്ലാ ആരോപണങ്ങളും നിഷേധിച്ചു
സംഭവത്തിന് ഉത്തരവാദികളായ അധ്യാപകർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എൻജിഒ മേധാവി ദത്ത ബർഗാജെ ജില്ലാ ഗാർഡിയൻ മിനിസ്റ്റർക്ക് പരാതി നൽകി. എച്ച്ഐവി സംബന്ധിച്ച് അവബോധം സൃഷ്‌ടിക്കുന്നതിന് സർക്കാരും ഭരണകൂടവും ആയിരക്കണക്കിന് കോടി ചെലവഴിക്കുമ്പോൾ ഇത്തരം സംഭവങ്ങൾ അപലപനീയമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
എന്നാൽ സ്‌കൂൾ ഹെഡ്‌മാസ്റ്റർ ആരോപണങ്ങള്‍ നിഷേധിച്ചു. വിദ്യാർഥികളെയൊന്നും പുറത്താക്കിയിട്ടില്ലെന്നും വാസ്‌തവത്തിൽ, ഈ വിദ്യാർഥികൾ തങ്ങളുടെ സ്‌കൂളിൽ ചേർന്നിട്ടില്ലെന്നും ജില്ലാ പരിഷത്ത് സ്‌കൂൾ ഹെഡ്‌മാസ്റ്റർ കെഎസ് ലാഡ് പറഞ്ഞു.