കേരളം

kerala

ETV Bharat / bharat

മഹാരാഷ്‌ട്രയിലെ റസിഡൻഷ്യൽ സ്‌കൂളില്‍ 16 വിദ്യാർഥികള്‍ക്ക് കൊവിഡ്

സ്‌കൂളിൽ പച്ചക്കറികളും ഭക്ഷണവും വിതരണം ചെയ്യുന്നവരിൽ നിന്നാകാം വിദ്യാർഥികൾക്ക് കൊവിഡ് ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം

students and teachers affected by corona  maharashtra covid  മഹാരാഷ്‌ട്രയില്‍ വിദ്യാർഥികള്‍ക്കും അധ്യാപകര്‍ക്കും കൊവിഡ്  മഹാരാഷ്‌ട്ര കൊവിഡ്
മഹാരാഷ്‌ട്രയിലെ റസിഡൻഷ്യൽ സ്‌കൂളില്‍ വിദ്യാർഥികള്‍ക്കും അധ്യാപകര്‍ക്കും കൊവിഡ്

By

Published : Dec 25, 2021, 8:17 AM IST

മുംബൈ:അഹമ്മദ് നഗറിലെ സ്‌കൂളില്‍ 16 വിദ്യാർഥികള്‍ക്കും മൂന്ന് അധ്യാപകര്‍ക്കും കൊവിഡ് ബാധിച്ചു. തക്‌ലി ധോകേശ്വറിലെ ജവഹർ നവോദയ റസിഡൻഷ്യൽ സ്‌കൂളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

450 വിദ്യാർഥികൾ പഠിക്കുന്ന റസിഡൻഷ്യൽ സ്കൂളാണിതെന്നും സംഭവത്തെ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ഗൗരവമായാണ് കാണുന്നതെന്നും ജില്ലാ കളക്ടർ ഡോ.രാജേന്ദ്ര ഭോസാലെ പറഞ്ഞു. രോഗബാധിതരായ വിദ്യാർഥികളും അധ്യാപകരും പാർനറിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

സ്‌കൂളിൽ പച്ചക്കറികളും ഭക്ഷണവും വിതരണം ചെയ്യുന്നവരിൽ നിന്നാകാം വിദ്യാർഥികൾക്കും അധ്യാപകർക്കും രോഗബാധയുണ്ടായത്. രോഗ ബാധിതരുമായി സമ്പര്‍ക്കത്തിലുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നുണ്ടെന്നും കളക്‌ടര്‍ പറഞ്ഞു.

also read:സാമ്പത്തിക പരാധീനതകള്‍ക്കിടെ ചീഫ് വിപ്പിന് 18 പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ കൂടി ; വിവാദം

അതേസമയം ശ്രീരാംപൂര്‍ ജില്ലയില്‍ നിന്നുള്ള നൈജീരിയന്‍ സ്വദേശികളായ അമ്മയ്‌ക്കും മകനും കൊവിഡ് വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ കൊവിഡ് രോഗികളുടെ എണം വർധിക്കുന്ന സാഹചര്യത്തിൽ കുത്തിവയ്പ് എടുക്കാത്തവർ പൊതുസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന് ജില്ലാ ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തി.

ABOUT THE AUTHOR

...view details