കേരളം

kerala

ETV Bharat / bharat

കോളജില്‍ വിദ്യാര്‍ഥിനി പീഡനത്തിനിരയായ സംഭവം : പ്രതിഷേധം ശക്തം ; അന്വേഷണം - പീഡന കേസ്

Indian Institute Of Technology : വാരാണസിയിലെ കോളജില്‍ വിദ്യാര്‍ഥിനി പീഡനത്തിനിരയായ സംഭവത്തില്‍ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. ഐഐടി-ബിഎച്ച്‌യു ഡയറക്‌ടര്‍ക്ക് എതിരെ മുദ്രാവാക്യം വിളിച്ചു. കോളജില്‍ പുറത്ത് നിന്നുള്ളവരുടെ കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന് ആവശ്യം.

Indian Institute Of Technology  വിദ്യാര്‍ഥിനി അജ്ഞാതരുടെ പീഡനത്തിനിരയായ സംഭവം  പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍  അന്വേഷണം  Students Protest In IIT BHU  Student Molestation In UP  IIT  Indian Institute of Technology Varanasi  പീഡനപരാതി  പീഡന കേസ്  കോളജില്‍ പീഡനം
Students Protest In IIT-BHU In UP Due To Student Molestation

By ETV Bharat Kerala Team

Published : Nov 2, 2023, 11:00 PM IST

ലഖ്‌നൗ :ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ കോളജ് ക്യാമ്പസിനുള്ളില്‍ വച്ച് വിദ്യാര്‍ഥിനി അജ്ഞാതരുടെ പീഡനത്തിന് ഇരയായ സംഭവത്തില്‍ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (ബിഎച്ച്‌യു) വിദ്യാര്‍ഥിനിയാണ് ക്രൂര പീഡനത്തിന് ഇരയായത്. പൊലീസ് ക്യാമ്പസിലെത്തി പരിശോധന നടത്തണമെന്നും വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പ്രതികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം.മതിയായ സുരക്ഷ സംവിധാനങ്ങളില്ലാത്ത കോളജില്‍ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷയൊരുക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പുറത്ത് നിന്നുള്ളവര്‍ ക്യാമ്പസിനുള്ളിലെത്തുന്നത് തടയാന്‍ പൊലീസിന്‍റെയും കോളജ് അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി വേണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യം ഉന്നയിച്ചു (IIT-BHU Uttar Pradesh).

ക്രൂരപീഡനത്തിനിരയായി വിദ്യാര്‍ഥിനി :ബുധനാഴ്‌ചയാണ് (നവംബര്‍ 1) ക്യാമ്പസിനുള്ളില്‍ വച്ച് വിദ്യാര്‍ഥിനി അജ്ഞാതരുടെ പീഡനത്തിന് ഇരയായത്. കോളജ് ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥിനി വൈകുന്നേരം സുഹൃത്തിനൊപ്പം കോളജ് ഗ്രൗണ്ടില്‍ നടക്കാനിറങ്ങിയപ്പോഴാണ് ക്രൂര പീഡനത്തിന് ഇരയായത്. നടക്കുന്നതിനിടെ പിന്നാലെ ബൈക്കിലെത്തിയ മൂന്ന് പേര്‍ വിദ്യാര്‍ഥിനിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു (Indian Institute of Technology Varanasi).

ഇതോടെ സുഹൃത്ത് തടയാന്‍ ശ്രമിച്ചെങ്കിലും പ്രതികള്‍ തടഞ്ഞുവയ്ക്കു‌കയും തുടര്‍ന്ന് വിദ്യാര്‍ഥിനിയെ ഗ്രൗണ്ടിന്‍റെ ആളൊഴിഞ്ഞ ഭാഗത്തെത്തിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. പീഡനത്തെ തുടര്‍ന്ന് പ്രതികള്‍ ബൈക്കില്‍ കയറി രക്ഷപ്പെട്ടതോടെ വിദ്യാര്‍ഥിനി ഹോസ്റ്റലിലെത്തുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

പീഡന പരാതിയും പ്രതിഷേധവും:ക്യാമ്പസില്‍ വച്ച് വിദ്യാര്‍ഥിനി പീഡനത്തിനിരയായ സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നാണ് (നവംബര്‍ 2) വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ പ്രതിഷേധവുമായെത്തിയത്. പുറത്ത് നിന്നുള്ളവര്‍ ക്യാമ്പസില്‍ പ്രവേശിക്കുകയാണെന്നും അവര്‍ പെണ്‍കുട്ടികളെ ഉപദ്രവിക്കുന്നത് പതിവാണെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. പുറത്ത് നിന്നുള്ളവരുടെ ക്യാമ്പസിലേക്കുള്ള കടന്നുകയറ്റം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ഐഐടി-ബിഎച്ച്‌യു ഡയറക്‌ടര്‍ക്ക് എതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്‌തു. കോളജിലെ ലേഡീസ് ഹോസ്റ്റലിന് മുന്നില്‍ അടക്കം വിദ്യാര്‍ഥികള്‍ പോസ്റ്ററുകള്‍ ഉയര്‍ത്തി (Molestation Case In BHU In UP).

അന്വേഷണം ഊര്‍ജിതമെന്ന് പൊലീസ്: കോളജ് ക്യാമ്പസില്‍ വിദ്യാര്‍ഥിനി ക്രൂര പീഡനത്തിന് ഇരയായ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് എസിപി പ്രവീണ്‍ സിങ് പറഞ്ഞു. ഐപിസിയിലെ പ്രധാന വകുപ്പുകള്‍ പ്രകാരമാണ് മൂവര്‍ക്കും എതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്. അന്വേഷണം പുരോഗമിക്കുന്നതിനൊപ്പം വിദ്യാര്‍ഥികളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോളജിലെയും പരിസര പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ച് പ്രതികളെ തിരിച്ചറിയുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണെന്നും എസിപി പ്രവീണ്‍ സിങ് പറഞ്ഞു.

Also read:15കാരിയെ ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തവും 20 വർഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും

ABOUT THE AUTHOR

...view details