പുതുച്ചേരി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ കുട്ടികളെ പരീക്ഷ കൂടാതെ ജയിപ്പിക്കും. ഇത് സംബന്ധിച്ച നിർദേശത്തിന് ലെഫ്റ്റനന്‍റ് ഗവർണർ തമിഴ്സൈ സൗന്ദർരാജൻ വ്യാഴാഴ്ച അംഗീകാരം നൽകി. പുതുച്ചേരിയിലെയും കാരക്കലിലെയും 10, 11 ക്ലാസുകളിലെ വിദ്യാർഥികളെ തമിഴ്‌നാട് ബോർഡിന്‍റെ മാർഗനിർദേശപ്രകാരം 'ഓൾ പാസ്' ആയി പ്രഖ്യാപിക്കും.
പുതുച്ചേരിയിൽ ഒന്‍പതാം ക്ലാസുവരെ 'ഓൾ പാസ്' - declared 'all pass'
ഇത് സംബന്ധിച്ച നിർദേശത്തിന് ലെഫ്റ്റനന്‍റ് ഗവർണർ തമിഴ്സൈ സൗന്ദർരാജൻ വ്യാഴാഴ്ച അംഗീകാരം നൽകി
പുതുച്ചേരിയിൽ ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് 'ഓൾ പാസ്'
മാഹി, യാനം മേഖലകളിലെ 10, 11 ക്ലാസുകൾ യഥാക്രമം കേരളത്തിലേയും ആന്ധ്രയിലേയും വിദ്യാഭ്യാസ ബോർഡുകളുടെ മാർഗനിർദേശങ്ങൾ അനുസരിച്ചാകും പ്രവർത്തനം . 10, 11, 12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് ക്ലാസുകൾ തുടരുമെന്നും ഗവർണർ അറിയിച്ചു.