അലിഗഡ് (ഉത്തര്‍പ്രദേശ്): അലിഗഡ് മുസ്‌ലിം സര്‍വകലാശാല പെൺകുട്ടികളുടെ ഹോസ്റ്റലിൽ 400 വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതായി സംശയിക്കുന്നു (Students Get Food Poisoning In Girls Hostel). ഒക്‌ടോബർ 17ന് രാത്രി അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയുടെ (Aligarh Muslim University) സ്ഥാപകനായ സർ സയ്യിദ് അഹമ്മദിന്‍റെ ദിനത്തിൽ ബീഗം അസീസുൽ നിഷാ ഹോസ്റ്റലിൽ പരിപാടിയുടെ ഭാഗമായി നല്‍കിയ ഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് പ്രാഥമിക നിഗമനം.
രോഗബാധിതരിൽ ചിലർ ഹോസ്റ്റലിന് പുറത്ത് നിന്നുള്ളവരാണ്. ഹോസ്റ്റലിന് പുറത്തുനിന്നുള്ള പെൺകുട്ടികളും അത്താഴ വിരുന്നിൽ പങ്കെടുത്തിരുന്നു. അത്താഴവിരുന്നിൽ പങ്കെടുത്ത നിരവധി പെൺകുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വിദ്യാർഥിനികളുടെ നില വഷളായപ്പോൾ അവരെ ജെഎൻ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
വിദ്യാർഥികൾ പറഞ്ഞതനുസരിച്ച്, ബീഗം അസീസുൽ നിഷ ഹോസ്റ്റലിൽ അത്താഴം കഴിഞ്ഞ് എല്ലാ വിദ്യാർത്ഥികളും അവരവരുടെ ഹോസ്റ്റൽ മുറികളിലേക്ക് പോയി. ഹോസ്റ്റലിൽ ചില പെൺകുട്ടികളുടെ അവസ്ഥ പെട്ടെന്ന് വഷളാകാൻ തുടങ്ങി. വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതായി വിദ്യാർഥികൾ പറഞ്ഞു. 400-ലധികം പെൺകുട്ടികൾക്ക് ഒരേസമയം വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് പരിഭ്രാന്തി പരത്തി. ഹോസ്റ്റൽ അധികൃതർ കുട്ടികളെ ജെഎൻ മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.
പരിപാടിയിൽ അത്താഴം കഴിച്ചതിന് ശേഷം ഭക്ഷ്യവിഷബാധയേറ്റ് നിരവധി പെൺകുട്ടികളുടെ നില വഷളായതായി എഎംയു വിദ്യാർത്ഥിനി വാനിയ മാധ്യമങ്ങളോട് പറഞ്ഞു. പല ഹോസ്റ്റലിലെയും പെൺകുട്ടികളുടെയും അവസ്ഥ മോശമായി. എത്രപേര്‍ക്ക് ഭക്ഷ്യവിഷബാധ ഏറ്റിട്ടുണ്ട് എന്ന കാര്യത്തില്‍ വ്യക്തമായി ധാരണയില്ല. എന്നാൽ വിദ്യാർത്ഥികൾ പറയുന്നതനുസരിച്ച് രോഗബാധിതരായ വിദ്യാർത്ഥികളുടെ എണ്ണം 400-ന് അടുത്ത് വരാം.