ബറേലി (ഉത്തർപ്രദേശ്) : വിദ്യാർത്ഥികള്‍ കുളിച്ചില്ലെന്നാരോപിച്ച് സ്‌കൂള്‍ വളപ്പിലെ കുഴല്‍ക്കിണറില്‍ നിന്ന് ശേഖരിച്ച വെള്ളം കോരിയൊഴിപ്പിച്ച് പ്രിൻസിപ്പാള്‍ (Students forced to bathe on school premises). ഫരീദ്‌പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഛത്രപതി ശിവജി ഇന്‍റർ കോളജിലാണ് സംഭവം. ഇതിനെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്. വിദ്യാർത്ഥികളിൽ അച്ചടക്കബോധം വളർത്തുന്നതിനാണ് ഇത്തരത്തില്‍ ചെയ്യിച്ചതെന്നാണ് സ്‌കൂള്‍ അധികൃതരുടെ വാദം (Punishment for not showering).
അസംബ്ലി സമയത്ത് വിദ്യാർത്ഥികളുടെ യൂണിഫോം പരിശോധിച്ച് കുളിച്ചിട്ടുണ്ടോ എന്ന് പ്രിന്‍സിപ്പാള്‍ വിദ്യാർത്ഥികളെ ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് അഞ്ച് വിദ്യാര്‍ഥികളെ കണ്ടെത്തി അവരോട് കുളിക്കാന്‍ പ്രിൻസിപ്പാള്‍ രൺവിജയ് സിംഗ് ആവശ്യപ്പെട്ടു. അഞ്ച് വിദ്യാർത്ഥികളോടും സ്‌കൂൾ വളപ്പിലെ കുഴൽക്കിണറില്‍ നിന്ന് ശേഖരിച്ച വെള്ളത്തിൽ കുളിക്കാൻ ഉത്തരവിടുകയായിരുന്നു. കൂടാതെ ഇതിന്‍റെ വീഡിയോ പകര്‍ത്തുകയും ചെയ്‌തു. വീഡിയോ വൈറലായതോടെ സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്.
അധ്യാപകൻ വെയിലത്ത് നിർത്തി, വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു : ഉത്തര്‍പ്രദേശിലെ ജൗന്‍പൂരില്‍ അധ്യാപകൻ വെയിലത്ത് നിർത്തിയതിനെ തുടർന്ന് പത്താം ക്ലാസ് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ച സംഭവം ഇക്കഴിഞ്ഞയിടെയുണ്ടായിരുന്നു. നേരത്തേ പോകാൻ അനുവാദം ചോദിച്ചതിനെ തുടർന്നാണ് വിദ്യാർഥിയെ വെയിലത്ത് നിർത്തിയത്. ഉത്തർ പ്രദേശിലെ മിർഗഞ്ചിലെ ബന്ധ്വ ബസാറിലെ കാഞ്ചൻ ഗേൾസ് സ്‌കൂളിലാണ് മനുഷ്യത്വരഹിതമായ സംഭവം അരങ്ങേറിയത് (സെപ്‌റ്റംബര്‍ 10). ബന്ധ്വ ബസാറിലെ താമസക്കാരനായ ഹിരാലാൽ സരോജിന്‍റെ മകനാണ് ജീവൻ നഷ്‌ടമായത്.