കേരളം

kerala

ETV Bharat / bharat

അധ്യാപകർക്കെതിരെ വ്യാജ പീഡന പരാതി നൽകാൻ കുട്ടികളെ പ്രേരിപ്പിച്ചു; പ്രധാനാധ്യാപകനെതിരെ കേസ് - sexual harassment complaint against teachers

മൂന്ന് അധ്യാപകർക്കെതിരെ വ്യാജ പരാതി നൽകാൻ കുട്ടികളെ പ്രധാനാധ്യാപകന്‍ നിർബന്ധിക്കുകയായിരുന്നു. പ്രധാനാധ്യാപകന് മൂന്ന് അധ്യാപകരോടും വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നതായും പൊലീസ് കണ്ടെത്തി

അധ്യാപകർക്കെതിരെ വ്യാജ പീഡന പരാതി  വ്യാജ പീഡന പരാതി  വിദ്യാർഥികൾക്കെതിരെ വ്യാജ പീഡന പരാതി  വിദ്യാർഥികൾ അധ്യാപകനെതിരെ വ്യാജ പീഡന പരാതി നൽകി  പ്രിൻസിപ്പാളിനെതിരെ കേസെടുത്തു  അധ്യാപകർക്കെതിരെ വ്യാജ പരാതി  പോക്‌സോ  അധ്യാപകർക്കെതിരെ വ്യാജ പരാതി  വനിത അധ്യാപർക്കെതിരെ പരാതി  ഊമാച്ചിക്കുളം ഓൾ വനിത പോലീസ്  പ്രിൻസിപ്പാളിനെതിരെ പോക്‌സോ  സ്‌കൂൾ പ്രിൻസിപ്പാളിനെതിരെ പോക്‌സോ  പോക്‌സോ കുറ്റം  തമിഴ്‌നാട് അധ്യാപകർക്കെതിരെ വ്യാജ പീഡന പരാതി  ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങൾ  എഡബ്ല്യുപിഎസ് ഇൻസ്പെക്‌ടർ  പ്രിൻസിപ്പാളിന്‍റെ പ്രേരണയിൽ ടീച്ചർക്കെതിരെ പരാതി  complaint against teachers  sexual harassment complaint against teachers  fake sexual harassment complaint against teachers  false sexual harassment complaint against teachers  students filed a false sexual harassment complaint  sexual harassment complaint against teachers  മൂന്ന് അധ്യാപകർക്കെതിരെ വ്യാജ പരാതി
അധ്യാപകർക്കെതിരെ വ്യാജ പീഡന പരാതി നൽകാൻ കുട്ടികളെ പ്രേരിപ്പിച്ച് പ്രിൻസിപ്പാൾ: പ്രിൻസിപ്പാളിനെതിരെ കേസെടുത്തു

By

Published : Nov 3, 2022, 2:18 PM IST

മധുര: അധ്യാപകർ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് രണ്ട് സ്‌കൂൾ വിദ്യാർഥികൾ നൽകിയ പരാതി വ്യാജമെന്ന് കണ്ടെത്തി പൊലീസ്. പ്രധാനാധ്യാപകന്‍റെ പ്രേരണയിലാണ് കുട്ടികൾ ഒരു അധ്യാപകനും രണ്ട് വനിത അധ്യാപകർക്കും എതിരെ പരാതി നൽകിയത്. സംഭവത്തിൽ വ്യാജ പരാതി നൽകാൻ പ്രേരിപ്പിച്ച പ്രധാനാധ്യാപകനെതിരെ പോക്‌സോ കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.

രണ്ട് വനിത അധ്യാപകരുടെ ഒത്താശയോടെ അധ്യാപകൻ ലൈംഗികമായി ഉപദ്രവിച്ചുവെന്നായിരുന്നു കുട്ടികളുടെ പരാതി. ഓഗസ്റ്റ് 6ന് സ്‌കൂളിലെ പരാതിപ്പെട്ടിയിൽ അധ്യാപർക്കെതിരെ കുട്ടികൾ പരാതി എഴുതി ഇടുകയായിരുന്നു. പ്രധാനാധ്യാപകന്‍ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചതിനെ തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങൾ സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും ഊമാച്ചിക്കുളം ഓൾ വനിത പൊലീസിൽ (Oomachikulam All Women Police) പരാതി നൽകുകയും ചെയ്‌തു.

പരാതിയെ തുടർന്ന് മൂന്ന് അധ്യാപകർക്കുമെതിരെ പോക്‌സോ കുറ്റം ചുമത്തി കേസ് എടുത്തിരുന്നു. അന്വേഷണം പുരോഗമിക്കവെ പ്രധാനാധ്യാപകന്‍റെ പ്രേരണയിലാണ് അധ്യാപകർക്കെതിരെ പരാതി നൽകിയതെന്ന് കുട്ടികൾ പൊലീസിനോട് തുറന്നു പറഞ്ഞു. കുറ്റാരോപിതരായ മൂന്ന് അധ്യാപകരോടും പ്രധാനാധ്യാപകന് വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നുവെന്നും അതിനാലാണ് ഇത്തരമൊരു കേസ് കെട്ടിച്ചമച്ചതെന്നും പൊലീസ് കണ്ടെത്തി.

തുടർന്ന് പരാതിക്കാരായ കുട്ടികളെ ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. പരാതി വ്യാജമാണെന്ന് കാണിച്ച് എഡബ്ല്യുപിഎസ് ഇൻസ്പെക്‌ടർ ഓഗസ്റ്റ് 11ന് പോക്സോ പ്രത്യേക കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്‌തു. കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഒക്ടോബർ 31ന് കോടതി കേസ് അവസാനിപ്പിക്കുകയും സഹ അധ്യാപകരോട് പ്രതികാരം ചെയ്യാൻ വിദ്യാർഥികളെ ഉപയോഗിച്ച് വ്യാജ പരാതി നൽകിയതിന് പ്രധാനാധ്യാപകനെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുക്കുകയും ചെയ്‌തു. മധുര ഡിഐജി പൊന്നിയും എസ്‌പി ശിവപ്രസാദും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്‍റെ സത്യാവസ്ഥ പുറത്തുവന്നത്.

ABOUT THE AUTHOR

...view details