ഷാഹദോള്‍(മധ്യപ്രദേശ്): പ്രത്യേകിച്ച് കാരണമൊന്നും കൂടാതെ നിലവിളിക്കുകയും കരയുകയും ചെയ്‌ത് മധ്യപ്രദേശിലെ ഷഹദോള്‍ ജില്ലയിലെ ആദിവാസി മേഖലയായ ജിങ്ക് ബിജുരിയിലെ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍. ഇത്തരത്തിലുള്ള അസാധാരണ സ്വഭാവം കാണിച്ച കുട്ടികളില്‍ അധികവും പെണ്‍കുട്ടികളാണ്. ഇവര്‍ നിലത്തുരുളുകയും ബഹളം വയ്ക്കുകയും ചെയ്‌തപ്പോള്‍ എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ അധ്യാപകരും രക്ഷിതാക്കളും പരിഭ്രമിക്കുന്നു.
വിദ്യാര്‍ഥികള്‍ കൂട്ടമായി നിലവിളിക്കുന്നതിന്‍റെ ദൃശ്യം സമൂഹ്യമാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചു. സംഭവം അറിഞ്ഞ ഉടനെ തന്നെ ബിഇഒയെ(Block Education Officer)സ്‌കൂളിലേക്ക് അയച്ചെന്ന് ആദിവാസി മേഖല വികസന വകുപ്പ് അസിസ്റ്റന്‍റ് കമ്മിഷണര്‍ ആനന്ദ് റായി സിന്‍ഹ പറഞ്ഞു. കുട്ടികളെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവരെ സൈക്യാട്രിസ്റ്റ് പരിശോധിക്കുകയും ചെയ്‌തെന്ന് അദ്ദേഹം പറഞ്ഞു.