ബെംഗളൂരു: ചിക്കമംഗളൂരുവിലെ സ്കൂളിൽ 40 ഓളം വിദ്യാർഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. എൻആർ പുര താലൂക്കിലെ സീഗോഡുവിലുള്ള ജവഹർ നവോദയ വിദ്യാലയത്തിലെ കുട്ടികൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗബാധിതരായ വിദ്യാർഥികൾ ആരോഗ്യ പ്രവർത്തകരുടെ നിരീക്ഷണത്തിലാണ്.
ചിക്കമംഗളൂരുവിലെ സ്കൂളിൽ 40 വിദ്യാർഥികൾക്ക് കൊവിഡ് - ജവഹർ നവോദയ വിദ്യാലയത്തിൽ കൊവിഡ്
Covid positive in Chikkamagaluru school: എൻആർ പുര താലൂക്കിലെ ജവഹർ നവോദയ വിദ്യാലയത്തിലെ കുട്ടികൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സ്കൂളിലെ വിദ്യാർഥികളുടെയും ജീവനക്കാരുടെയും ഉൾപ്പെടെ 418 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ചിക്കമംഗളൂരുവിലെ സ്കൂളിൽ 40 വിദ്യാർഥികൾക്ക് കൊവിഡ്
തുടക്കത്തിൽ നാല് ജീവനക്കാർക്കും മൂന്ന് വിദ്യാർഥികൾക്കുമാണ് കൊവിഡ് ബാധയേറ്റത്. പിന്നാലെ നടത്തിയ പരിശോധനയിൽ മറ്റ് കുട്ടികൾക്കും കൊവിഡ് സ്ഥീരീകരിക്കുകയായിരുന്നു. സ്കൂളിലെ വിദ്യാർഥികളുടെയും ജീവനക്കാരുടെയും ഉൾപ്പെടെ 418 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതായി മെഡിക്കൽ ഓഫീസർ അറിയിച്ചു.
ALSO READ:ഒമിക്രോണ്‍: മൂന്നാമത്തെ സംസ്ഥാനമായി മഹാരാഷ്ട്ര, രാജ്യത്തെ നാലാമത്തെ കേസ് മുംബൈയില്‍