ന്യൂഡല്‍ഹി :ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലാ ഹോസ്റ്റലിലെ കുളിമുറിയില്‍ സീലിങ് അടര്‍ന്നുവീണ് വിദ്യാര്‍ഥിക്ക് പരിക്ക്. സബർമതി ഹോസ്റ്റലിലാണ് സംഭവം. സാരമായി പരിക്കേറ്റ വിദ്യാർഥിയെ സഫ്ദര്‍ജംഗ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഹോസ്റ്റല്‍ അധികൃതരുടെ ഭഗത്തുനിന്നും ഉണ്ടായ വീഴ്ചയാണ് ഇതിന് കരാണമെന്നാണ് വിദ്യാര്‍ഥി സംഘനകളുടെ ആക്ഷേപം.
ഹോസ്റ്റലിന്റെ ശോചനീയാവസ്ഥ പല തവണ അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍ പണത്തിന്റെ അഭാവം ചൂണ്ടിക്കാട്ടി അധികൃതര്‍ കൈമലര്‍ത്തുകയാണ് ചെയ്യുന്നതെന്നും ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ ആക്ടിവിസ്റ്റ് മധുരിമ പറഞ്ഞു. ജർമന്‍ ഭാഷ പഠന വിഭാഗത്തിലെ ബിഎ രണ്ടാം വർഷ വിദ്യാർഥിക്കാണ് പരിക്കേറ്റത്.