കേരളം

kerala

ETV Bharat / bharat

നേപ്പാളിൽ ശക്തമായ ഭൂചലനം : 129 മരണം, നിരവധി പേർക്ക് പരിക്ക്, സഹായഹസ്‌തവുമായി ഇന്ത്യ - Nepal earthquake

Earthquake In Nepal And Delhi നേപ്പാൾ പ്രഭവകേന്ദ്രമായുണ്ടായ ഭൂചലനത്തെ തുടർന്ന് ഡൽഹിയിലും ഇന്നലെ അർധരാത്രി ഭൂകമ്പം അനുഭവപ്പെട്ടതായി റിപ്പോർട്ട്

Strong earthquake in Nepal  ഡൽഹി ഭൂചലനം  ഭൂചലനം  നേപ്പാളിൽ ശക്തമായ ഭൂചലനം  നേപ്പാൾ ഭൂചലനം  ജജാർകോട്ട് ഭൂകമ്പം  Delhi earthquake  earthquake  Nepal earthquake  Nepal earthquake death tOLL
Strong earthquake in Nepal

By ETV Bharat Kerala Team

Published : Nov 4, 2023, 6:58 AM IST

Updated : Nov 4, 2023, 10:33 AM IST

കാഠ്‌മണ്ഡു :വടക്കുപടിഞ്ഞാറൻ നേപ്പാൾ ജില്ലകളിൽ വെള്ളിയാഴ്‌ച (3.11.2023) അർധരാത്രിയോടെ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 129 മരണം (Strong earthquake in Nepal). റിക്‌ടർ സ്‌കെയിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം നേപ്പാളിൽ നിന്നും 800 കിലോമീറ്റർ അകലെയുള്ള ഡൽഹിയിലും അനുഭവപ്പെട്ടു. ഭൂചലനത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട് (Nepal Death Toll).

പലയിടത്തും ആശയവിനിമയം വിച്ഛേദിക്കപ്പെട്ട സാഹചര്യത്തിൽ മരണ നിരക്ക് ഇനിയും ഉയരാനാണ് സാധ്യത. 11 മൈൽ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്നും യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. നേപ്പാളിന്‍റെ തലസ്ഥാനമായ കാഠ്‌മണ്ഡുവിൽ നിന്ന് ഏകദേശം 250 മൈൽ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ജജാർകോട്ടാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം.

പ്രാദേശിക സമയം 11:47 ഓടെയാണ് ഭൂചലനം ഉണ്ടായത്. തുടർന്ന് പലയിടത്തും നിരവധി വീടുകൾ ഉൾപ്പടെയുള്ള കെട്ടിടങ്ങൾ തകർന്നതായാണ് വിവരം. രാത്രിയായതിനാലും ആശയവിനിമയം വിച്ഛേദിക്കപ്പെട്ടതിനാലും പൂർണമായ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് സുരക്ഷ ഉദ്യോഗസ്ഥർ അറിയിച്ചു. ഭൂകമ്പത്തിൽ ജജാർകോട്ടിൽ 92 പേരുടെ മരണം സ്ഥിരീകരിച്ചതായി ജില്ല ഭരണകൂട വക്താവ് അറിയിച്ചു (Jajarkot Death Toll).

തൊട്ടടുത്ത റുക്കും ജില്ലയിൽ 36 പേർ മരണപ്പെട്ടതായും നിരവധി വീടുകൾ തകർന്നതായുമാണ് വിവരം. റുക്കും ജില്ലയിൽ 85 പേർക്കും ജജാർകോട്ടിൽ 55 പേർക്കും പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി മൂന്ന് സുരക്ഷ ഏജൻസികൾക്ക് നിർദേശം നൽകിയതായി നേപ്പാള്‍ പ്രധാനമന്ത്രി പുഷ്‌പ കമാൽ ദഹാൽ അറിയിച്ചു. ഈ രണ്ട് മേഖലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്‌ടമുണ്ടായത്.

കെട്ടിടാവശിഷ്‌ടങ്ങൾക്ക് ഇടയിൽപ്പെട്ടവരെ കണ്ടെത്താൻ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 16 അംഗ സൈനിക മെഡിക്കൽ ടീമിനെ ഭൂകമ്പ ബാധിത പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്. ഭൂചലനത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ പലയിടത്തും ഗതാഗതം തടസപ്പെട്ടതിനാൽ സുരക്ഷ സേനയ്‌ക്ക് ചില സ്ഥലങ്ങളിൽ എത്തിച്ചേരാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സഹായം പ്രഖ്യാപിച്ച് ഇന്ത്യ : ഭൂകമ്പത്തിൽ തുടർന്ന് ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാളിന് എല്ലാവിധ പിന്തുണയും വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. ഔദ്യോഗിക എക്‌സ് പേജിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. പർവതപ്രദേശമായ നേപ്പാളിൽ ഭൂകമ്പങ്ങൾ സാധാരണയാണ്. 2015 ൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 9,000 പേർ കൊല്ലപ്പെടുകയും ഒരു ദശലക്ഷം കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്‌തിരുന്നു.

Last Updated : Nov 4, 2023, 10:33 AM IST

ABOUT THE AUTHOR

...view details