ജയ്‌പൂർ:സംസ്ഥാനത്ത് ജനം കർശനമായി കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട്. സർക്കാരിനാൽ കഴിയുന്ന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും എന്നാൽ പ്രതിദിന കേസുകളിലും മരണസംഖ്യയിലും മാറ്റം സംഭവിക്കുന്നില്ലെന്നും അതിനാൽ നിയന്ത്രണങ്ങളെ അവഗണിക്കരുതെന്നും അശോക് ഗെലോട്ട് പറഞ്ഞു. കൊവിഡ് കേസുകളുടെ സാഹചര്യത്തിൽ വെള്ളിയാഴ്‌ച രാത്രി അശോക് ഗെലോട്ട് ഉന്നതതലയോഗം ചേർന്നിരുന്നു.
യുവാക്കൾ, ഗർഭിണികൾ, കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് രോഗം റിപ്പോർട്ട് ചെയ്‌ത് തുടങ്ങിയെന്നും ഈ സാഹചര്യത്തെ നേരിടാൻ സംസ്ഥാനത്ത് ഉടനീളം മെഡിക്കൽ സംവിധാനങ്ങളെ മെച്ചപ്പെടുത്താൻ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. ബ്ലാക്ക് ഫംഗസ് വർധിക്കുന്ന സാഹചര്യവും ആശങ്ക സൃഷ്‌ടിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.