കലബുറഗി (കർണാടക) : വൃദ്ധയുടെ മൃതദേഹം കടിച്ചുകീറി തെരുവ് നായകൾ. കർണാടകയിലെ ഗണഗപുര ഗ്രാമത്തിൽ ദക്ഷിണ കാശി എന്നറിയപ്പെടുന്ന സുക്ഷേത്ര ഗംഗാപൂരിലെ ദ്യാവമ്മന ഗുഡിക്ക് സമീപം ഒക്‌ടോബർ 15നാണ് നടുക്കുന്ന സംഭവം. നിരാലംബയായ വൃദ്ധ തെരുവിലാണ് താമസിച്ചിരുന്നത്.
രോഗം ബാധിച്ച് വയോധിക മരിച്ചതിനെത്തുടർന്ന് മൃതദേഹം തെരുവിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. പിന്നാലെയാണ് തെരുവ് നായകൾ മൃതദേഹം കടിച്ചുകീറിയത്. നൂറുകണക്കിന് നിരാലംബരായ ആളുകളാണ് ക്ഷേത്രത്തിന് സമീപമുള്ള റോഡുകളിൽ താമസിക്കുന്നത്.