ലക്നൗ: ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്കടുക്കുമ്പോള്‍ 'പശു' വീണ്ടും ചര്‍ച്ചകളിലിടം പിടിക്കുന്നു. അഞ്ചാം ഘട്ടത്തിൽ ഉത്തർപ്രദേശിലെ 12 ജില്ലകളിലെ 61 സീറ്റുകളിലേക്ക് ഞായറാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. തുടര്‍ന്നുള്ള ഘട്ടങ്ങള്‍ക്ക് മുന്നോടിയായി പശു വീണ്ടും പ്രധാന പ്രചാരണ വിഷയമായി ഉയർന്നുവരുന്നുവെങ്കില്‍, കാരണം കണ്ടെത്തുകയെന്നത് പ്രയാസമുള്ള കാര്യമല്ല.
വോട്ടെടുപ്പിന്‍റെ ആറ്, ഏഴ് ഘട്ടങ്ങൾ ഷെഡ്യൂൾ ചെയ്തിരിക്കുന്ന കിഴക്കൻ യുപി, രാജ്യത്തെ ഏറ്റവും ദാരിദ്ര്യവും പിന്നാക്കാവസ്ഥയും ഉള്ള പ്രദേശങ്ങളിലൊന്നാണ്. ദേശീയ ശരാശരി 1.1 ഹെക്‌ടാറായിരിക്കെ ഇവിടെ ഒരാൾക്ക് വെറും 600 ചതുരശ്ര മീറ്റർ ഭൂമിയാണ് കൈവശമുള്ളത്. ഇതില്‍ കുടുതലും ചെറുതും ചിതറിക്കിടക്കുന്നതുമായ ഭൂമിയാണ്. ഇവിടെത്ത ജനങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയെന്നത് അലഞ്ഞുതിരിയുന്ന കന്നുകാലികളാണെന്നതാണ് വസ്‌തുത.
അയോധ്യ, അമേഠി, ചിത്രകൂട്, റായ്ബറേലി, ശ്രാവസ്തി എന്നിവിടങ്ങളിലെ 12 ജില്ലകള്‍ ഉൾക്കൊള്ളുന്ന അഞ്ചാം ഘട്ടത്തില്‍ 55 ശതമാനമായിരുന്നു വോട്ടിങ് ശതമാനം. ഈ അവികസിത മേഖലയിൽ "ഗുണഭോക്തൃ ഘടകം" (ദരിദ്രർക്ക് നേരിട്ട് പണ ആനുകൂല്യങ്ങൾ നൽകൽ) വലിയ സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ട്. എന്നാല്‍ മുന്‍ ഘട്ടങ്ങളില്‍ പ്രതീക്ഷിക്കുന്ന നഷ്ടം നികത്താന്‍ ഈ ഘട്ടത്തിനാല്‍ ബിജെപിക്ക് ആകുമോയെന്നതാണ് പ്രധാന ചോദ്യമാണ്.
മഴവില്ല് സഖ്യം പാളി; ജാതിവോട്ടുകള്‍ അകലുന്നു
2017 തെരഞ്ഞെടുപ്പിൽ, ബിജെപി സഖ്യകക്ഷിയായ അപ്‌ന ദളുമായി ചേർന്ന് മേഖലയിലെ 61 സീറ്റുകളിൽ 50 എണ്ണം നേടിയപ്പോൾ സമാജ്‌വാദി പാർട്ടി തുടച്ചുനീക്കപ്പെടുകയും ബഹുജൻ സമാജ് പാർട്ടി മൂന്ന് സീറ്റുകളിൽ ഒതുങ്ങുകയും ചെയ്‌തു. ഇവിടെ യാദവരും മുസ്‌ലിങ്ങളും എസ്‌പിയെ പിന്തുണയ്‌ക്കുന്നവരാണ്. എന്നാൽ യാദവ ഇതര ഒബിസി വിഭാഗത്തിലെ കുർമിസ്, കിയോറിസ് എന്നിവരുടെ വലിയ പിന്തുണ എസ്‌പിക്കില്ല.
ഈ മേഖലയിലെ വോട്ടർമാരിൽ 22.5 ശതമാനവും പട്ടികജാതിക്കാരാണ്. എന്നാൽ ജാതവ്, പാസികൾ, ധോബികൾ, കോറികൾ എന്നിങ്ങനെ വിവിധ സമുദായങ്ങളിലെ വോട്ടുകള്‍ വിഭജിക്കപ്പെട്ടിരിക്കുകയാണ്. ഇതില്‍ ജാതവ് വോട്ടർമാർ ബിഎസ്‌പി അധ്യക്ഷ മായാവതിയുടെ വിശ്വസ്ത വോട്ട് ബാങ്കാണ്.
മുൻ തെരഞ്ഞെടുപ്പുകളിൽ, യാദവ ഇതര ഒബിസികളുടെയും ജാതവ ഇതര പട്ടികജാതിക്കാരുടെയും ഒരു മഴവില്ല് സഖ്യമുണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ നിലവില്‍ പാസി, മൗര്യ വോട്ടര്‍മാര്‍ ബിജെപിയിൽ നിന്ന് അകന്നതായാണ് റിപ്പോര്‍ട്ടുകള്‍. കുർമികൾ ഉൾപ്പെടെയുള്ള ഒബിസി വിഭാഗങ്ങളും കാവിപ്പാര്‍ട്ടിയോട് അതൃപ്തിയിലാണ്. രജപുത്ര സമുദായത്തെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നടപടികളാണ് ഇവരെ ബിജെപിയില്‍ നിന്ന് അകറ്റുന്നത്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ സംവരണ വിഭാഗത്തിൽ ഉൾപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടി. ''തോക്കോ നീതി'' പ്രകാരം എന്‍കൗണ്ടര്‍ പോളിസിക്കിരയായവരില്‍ ഭുരിഭാഗവും ഒബിസി, ദലിത് വിഭാഗത്തില്‍ പെട്ടവരാണെന്നെതും ഈ വിഭാഗത്തെ പാര്‍ട്ടിയില്‍ നിന്നകറ്റിയിട്ടുണ്ടെന്നാണ് ഗ്രൗണ്ട് റിപ്പോർട്ടുകൾ.
പ്രചാരണ തന്ത്രങ്ങളില്‍ പൊളിച്ചെഴുത്ത്; യോഗി പിന്നിലേക്ക്