ന്യൂഡൽഹി: മോദി സർക്കാരിനെതിരെ പൊതു നയം രൂപീകരിക്കുമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ന് (ഓഗസ്റ്റ് 20) ചേരുന്ന പ്രതിപക്ഷ പാർട്ടി യോഗത്തിലാണ് നയരൂപീകരണം. രാജ്യത്തെ വിലക്കയറ്റം, പെഗാസസ് ഫോൺചോർത്തൽ, കൊവിഡ് കൈകാര്യം ചെയ്തതിലെ പിഴവ് , തൊഴിലില്ലായ്മ, സാമ്പത്തിക മാന്ദ്യം എന്നീ പ്രശ്നഹങ്ങൾ ഉയർത്താനും മോദി സർക്കാരിനെതിരെ ഒരു പൊതു നയം രൂപാകരിക്കാനുമാണ് യോഗം ചേരുന്നത്.
പൊതുജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും അടുത്തിടെ സമാപിച്ച മൺസൂൺ പാർലമെന്‍റ് സമ്മേളനത്തിൽ ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ അനുവദിക്കാത്ത പ്രശ്നങ്ങളും ഉയർത്തിക്കൊണ്ടുവരുനുള്ള ചർച്ചകളും യോഗത്തിൽ നടക്കും. കൂടാതെ മോദി സർക്കാരിന്‍റെ "യഥാർത്ഥ മുഖം" യോഗത്തിൽ തുറന്നുകാട്ടുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
സോണിയ ഗാന്ധിയെക്കൂടാതെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ എന്നീ മൂന്ന് മുഖ്യമന്ത്രിമാരും യോഗത്തിൽ പങ്കെടുക്കും. എൻസിപി അധ്യക്ഷൻ ശരദ് പവാർ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അഞ്ച് സംസ്ഥാനങ്ങളിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുവാൻ വിവിധ പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കാനുള്ള കോൺഗ്രസ് പാർട്ടിയുടെ ശ്രമങ്ങളുടെ ഭാഗം കൂടിയാണ് യോഗം. മൺസൂൺ പാർലമെന്‍റ് സമ്മേളനത്തിൽ പ്രതിപക്ഷ പാർട്ടികൾ ഐക്യം പ്രകടിപ്പിച്ചിരുന്നു. ഇരുസഭകളിലും പ്രതിപക്ഷ നേതാക്കൾ നിരവധി ബിസിനസ് നോട്ടീസുകൾ താൽക്കാലികമായി നിർത്തിവയ്ച്ചിരുന്നു. പെഗാസിസ് ഫോൺ് ചോർത്തൽ, കാർഷിക നിയമങ്ങൾ എന്നീ വിഷയങ്ങളിൽ കേന്ദ്ര സർക്കാരുമായുള്ള തുറന്ന ചർച്ചയും പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.
Also read: താലിബാന്‍ അധികാരത്തിലേറിയത് പാകിസ്ഥാന് ഗുണം ചെയ്യുമെന്ന് ഉവൈസി