കേരളം

kerala

ETV Bharat / bharat

സൂപ്പര്‍മാര്‍ക്കറ്റിനുള്ളില്‍ പുകവലി വിലക്കിയതിന് ജീവനക്കാരനുനേരെ വെടിയുതിര്‍ത്തു ; അക്രമിക്കായി തെരച്ചില്‍ - ഹരിയാന സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനെ വെടിവച്ചു

നവംബര്‍ 25ന് പുലർച്ചെയാണ് ഗുരുഗ്രാമില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരന് വെടിയേറ്റത്

Stopped from smoking in store  സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരന് വെടിയേറ്റത്  ജീവനക്കാരനുനേരെ വെടിയുതിര്‍ത്തു  ഗുരുഗ്രാം  ഹരിയാനയിലെ ഗുരുഗ്രാമില്‍  Gurugram in Haryana
സൂപ്പര്‍മാര്‍ക്കറ്റിനുള്ളില്‍ പുകവലിക്കാന്‍ വിലക്കിയത് പ്രകോപിപ്പിച്ചു, ജീവനക്കാരനുനേരെ വെടിയുതിര്‍ത്തു; പ്രതിക്കായി തെരച്ചില്‍

By

Published : Nov 26, 2022, 6:20 PM IST

ഗുരുഗ്രാം : സൂപ്പര്‍മാര്‍ക്കറ്റിനുള്ളില്‍ സിഗരറ്റ് വലിക്കാൻ അനുവദിക്കാത്തതില്‍ പ്രകോപിതനായ ആള്‍ ജീവനക്കാരന് നേരെ വെടിയുതിര്‍ത്തു. ഹരിയാനയിലെ ഗുരുഗ്രാമില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റോറില്‍ വെള്ളിയാഴ്‌ച (നവംബര്‍ 25) പുലർച്ചെ നാല് മണിയോടെയാണ് സംഭവം. സ്റ്റോർ അസോസിയേറ്റായ ആഷിഷിന് നേരെയാണ് വെടിയുതിർത്തത്. പ്രതിയ്‌ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് സ്റ്റോറിന്‍റെ സെക്യൂരിറ്റി മാനേജർ: 'സിഗരറ്റ് വലിച്ചുകൊണ്ട് പ്രതി സ്റ്റോറിനകത്ത് പ്രവേശിച്ചതോടെ സെക്യൂരിറ്റി ജീവനക്കാരൻ വിലക്കി. ഇതോടെ, ജീവനക്കാരെയാകെ അധിക്ഷേപിച്ചുകൊണ്ട് ഇയാള്‍ സംസാരിച്ചു. സാധനങ്ങള്‍ വാങ്ങിയ ശേഷം ഇവ കൊണ്ടുപോവാന്‍ സ്റ്റോറിന് പുറത്ത് പാർക്ക് ചെയ്‌ത വാഹനത്തിന് സമീപത്തേക്ക് ആരെങ്കിലും ഒപ്പം വരണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന്, സഹായത്തിന് കൂട്ടുപോയ സ്റ്റോർ അസോസിയേറ്റായ ആഷിഷിന് നേര്‍ക്ക് വെടിയുതിര്‍ത്തു' - സെക്യൂരിറ്റി മാനേജർ രൂപേന്ദ്ര സിങ് വ്യക്തമാക്കി.

വെടിയേറ്റ ജീവനക്കാരന്‍ നിലവില്‍ ചികിത്സയിലാണ്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ കൊലപാതക ശ്രമത്തിനെതിരായ 307ാം വകുപ്പ് പ്രകാരം പാലം വിഹാർ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു. സംഭവത്തിന്‍റെ മുഴുവന്‍ ദൃശ്യവും സൂപ്പര്‍മാര്‍ക്കറ്റിന്‍റെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇതിന്‍റെ സഹായത്തോടെ വാഹനത്തിന്‍റെ രജിസ്ട്രേഷൻ നമ്പർ ലഭിച്ചിട്ടുണ്ട്. പ്രതിയെ പിടിക്കാന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥൻ അശോക് കുമാർ പറഞ്ഞു.

ABOUT THE AUTHOR

...view details