യുപിയിൽ പതിനഞ്ചുകാരന്‍ ആത്മഹത്യ ചെയ്ത നിലയിൽ - ഉത്തർപ്രദേശ്
കുട്ടിയുടെ മൃതദേഹം നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപം കണ്ടെത്തുകയായിരുന്നു.
യുപിയിൽ പതിനഞ്ചുകാരന്‍ ആത്മഹത്യ ചെയ്ത നിലയിൽ
ഗൗതം ബുദ്ധ് നഗര്‍ (ഉത്തർപ്രദേശ്):മാതാപിതാക്കൾ വീഡിയോ ഗെയിം കളിക്കുന്നത് തടഞ്ഞതിനെത്തുടർന്ന് പതിനഞ്ചുകാരന്‍ ആത്മഹത്യ ചെയ്തു. ഇന്നലെ രാത്രി എട്ടുമണിയോടെ വീട് വിട്ടിറങ്ങിയ കുട്ടി പിന്നീട് തിരിച്ചെത്തിയില്ല. ഇന്ന് കുട്ടിയുടെ മൃതദേഹം നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപം കണ്ടെത്തുകയായിരുന്നെന്ന് അഡീഷണൽ പൊലീസ് കമ്മിഷണർ എളമാരന്‍. ജി പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വിട്ടുകൊടുത്തു.