ശ്രീനഗര്‍: പൊലീസിന് നേരെയുള്‍പ്പെടെ കല്ലെറിയുന്നത് കശ്മീരിലെ തീവ്രവാദികളേക്കാൾ വെല്ലുവിളിയും അപകടകരവുമാണെന്ന് ഐജി വിജയ് കുമാർ. ഇത് സാധാരണ ജീവിതത്തെ തടസപ്പെടുത്തുകയും ക്രമസമാധാന പ്രശ്‌നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നുവെന്നും ഐജി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇത്തരക്കാരെ ശക്തമായി നേരിടുമെന്നും അദ്ദേഹം അറിയിച്ചു.
'കല്ലെറിയുന്നത് തീവ്രവാദികളേക്കാൾ വെല്ലുവിളിയും അപകടകരവും' കശ്മീര്‍ പൊലീസ് മേധാവി - പൊതു സുരക്ഷാ നിയമം
കല്ലെറിയുന്നവരെ പൊതു സുരക്ഷാ നിയമപ്രകാരം (പിഎസ്‌എ) കർശനമായി നേരിടും
'കല്ലെറിയുന്നത് കശ്മീരിലെ തീവ്രവാദികളേക്കാൾ വെല്ലുവിളിയും അപകടകരവുമാണ്. കല്ലെറിയൽ സ്കൂൾ വിദ്യാഭ്യാസത്തെയും സംസ്ഥാനത്തെ മറ്റ് സാധാരണ പ്രവർത്തനങ്ങളെയും തടസ്സപ്പെടുത്തുന്നു. ഇത്തരക്കാരെ പൊതു സുരക്ഷാ നിയമപ്രകാരം (പിഎസ്‌എ) കർശനമായി നേരിടും' വിജയ് കുമാർ പറഞ്ഞു.
ഷോപിയാൻ ഏറ്റുമുട്ടലിനെക്കുറിച്ച് ശ്രീനഗറിൽ നടത്തിയ പത്രസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റുമുട്ടലിൽ നാല് തീവ്രവാദികൾ കൊല്ലപ്പെട്ടുവെന്നും അവരെല്ലാം എൽഇടി സംഘടനയുമായി ബന്ധമുള്ള നാട്ടുകാരാണെന്നും വിജയ് കുമാർ പറഞ്ഞു. ഇവരില്‍ നിന്നും ഒരു എകെ 47നും മൂന്ന് പിസ്റ്റളുകളും കണ്ടെത്തിയതായും അദ്ദേഹം അറിയിച്ചു.