കേരളം

kerala

ETV Bharat / bharat

ഭക്ഷണം ചോദിച്ച നാല് വയസുകാരനെ കൈ പൊള്ളിച്ച്, കട്ടിലില്‍ കെട്ടിയിട്ട് രണ്ടാനമ്മ - കുട്ടിയെ കട്ടിലിൽ കെട്ടിയിട്ട് ഉപദ്രവിച്ച്

ആദ്യഭാര്യ മരിച്ചതിനാൽ രണ്ടാം വിവാഹം കഴിച്ച കര്‍ണാടക സ്വദേശിയുടെ കുഞ്ഞാണ് ക്രൂരകൃത്യത്തിന് ഇരയാകേണ്ടി വന്നത്. ഭര്‍ത്താവിന്‍റെ സാന്നിധ്യത്തില്‍ സ്ത്രീ കുട്ടിയോട് സ്നേഹത്തോടെ പെരുമാറും. ഭര്‍ത്താവ് പോയാല്‍ ക്രൂരമായി മര്‍ദിക്കും

Stepmother burned child's hands for asking meal at Kalaburagi  childs hands burned by stepmother  Wadi police station  stepmother burnt her childs hands  tied the child to a cot and tortured  stepmother burnt her childs hands after the child ask for food  ഭക്ഷണം ആവശ്യപ്പെട്ടതിന് കുട്ടിയുടെ കൈ പൊള്ളിച്ച് രണ്ടാനമ്മ  നാല് വയസുകാരനെ ഉപദ്രവിച്ച് രണ്ടാനമ്മ  കുട്ടിയെ കട്ടിലിൽ കെട്ടിയിട്ട് ഉപദ്രവിച്ച്  വാഡി ടൗണിൽ രണ്ടാനമ്മയുടെ പീഡനം
ഭക്ഷണം ആവശ്യപ്പെട്ടതിന് കുട്ടിയുടെ കൈ പൊള്ളിച്ച് രണ്ടാനമ്മ

By

Published : Jun 8, 2022, 9:49 AM IST

Updated : Jun 8, 2022, 11:22 AM IST

ഗുൽബർഗ(കർണാടക): ഭക്ഷണം ചോദിച്ചതിന് നാല് വയസുകാരന്‍റെ കൈ പൊള്ളിക്കുകയും കട്ടിലിൽ കെട്ടിയിട്ട് ഉപദ്രവിക്കുകയും ചെയ്‌ത് രണ്ടാനമ്മ. വാഡി ടൗണിലെ നലവാര സ്റ്റേഷൻ തണ്ട ഗ്രാമത്തിലാണ് സംഭവം. തണ്ട സ്വദേശി തിപ്പണ്ണ ഭാര്യ മരിച്ചതിനാൽ മാരേമ്മ എന്ന സ്‌ത്രീയെ വിവാഹം കഴിക്കുകയായിരുന്നു.

തിപ്പണ്ണ വീട്ടിലുള്ളപ്പോൾ കുട്ടിയോട് സ്‌നേഹത്തോടെ പെരുമാറുന്ന മാരേമ്മ തിപ്പണ്ണ ജോലിക്കായി മഹാരാഷ്ട്രയിലെ പൂനെയിലേക്ക് പോകുമ്പോൾ കുട്ടിയോട് ക്രൂരത കാട്ടുന്നതായി നാട്ടുകാർ പറഞ്ഞു. മൂന്ന് ദിവസമായി കുട്ടിയെ പുറത്തേക്ക് കാണാതിരുന്നതിൽ സംശയം തോന്നിയ നാട്ടുകാർ ആണ് കുട്ടിയെ കട്ടിലിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്.

നാട്ടുകാർ കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചതിനെ തുടർന്ന് സ്‌ത്രീ നാട്ടുകാരോട് കയർത്ത് സംസാരിക്കുകയായിരുന്നു. സംഭവത്തിൽ നാട്ടുകാർ യുവതിക്കെതിരെ വാഡി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചു

Last Updated : Jun 8, 2022, 11:22 AM IST

ABOUT THE AUTHOR

...view details