തിരുനെൽവേലി : തമിഴ്‌നാട്ടിൽ കൂടംകുളം ആണവ നിലയത്തിലേക്കുള്ള (Kudankulam Nuclear Power Plant) ഊർജ ഉൽപാദക യന്ത്രങ്ങളുമായി പോയ ടഗ്ഗ് കടലിൽ കുടുങ്ങി (Tug Stuck In Sea). ശനിയാഴ്‌ച തിരുനെൽവേലിയിലാണ് സംഭവം. റഷ്യയിൽ നിന്ന് കടൽ മാർഗം 600 ടൺ ഭാരമുള്ള രണ്ട് ജനറേറ്ററുകൾ (Generators) കഴിഞ്ഞ ജൂലൈയിലാണ് തൂത്തുക്കുടി തുറമുഖത്ത് (Thoothukudi port ) എത്തിച്ചത്.
Steam Generators Stuck In Sea Rescue Operation ടഗ്ഗ് കടലിൽ കുടുങ്ങിയ സംഭവം : ജനറേറ്ററുകൾ വീണ്ടെടുക്കാൻ പ്രതിസന്ധിയായി കാറ്റും കടൽനിരപ്പും - കടലിൽ കുടുങ്ങിയ ടഗ്ഗ് നീക്കാനുള്ള രക്ഷാപ്രവർത്തനം
Kudankulam Nuclear Power Station കൂടംകുളം ആണവനിലയത്തിലേയ്‌ക്ക് കൊണ്ടുപോകും വഴി കടലിൽ കുടുങ്ങിയ ടഗ്ഗ് നീക്കാനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
Published : Sep 10, 2023, 11:04 PM IST
ശേഷം ശനിയാഴ്‌ച തുറമുഖത്ത് നിന്നും കൂടംകുളം ആണവനിലയത്തിലെ ഹാർബറിലേക്ക് ടഗ്ഗ് ഉപയോഗിച്ച് ജനറേറ്ററുകൾ കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് കടലിൽ കുടുങ്ങിയത്. ജനറേറ്ററുകൾ വലിക്കുന്നതിനിടയിൽ ടഗ്ഗുമായി ബന്ധിപ്പിച്ച കയർ മുറിയുകയും 55 മീറ്റർ നീളവും 18 മീറ്റർ വീതിയുമുള്ള ഫ്ലോട്ടർ പാറയിടുക്കിൽ കുടുങ്ങുകയുമായിരുന്നു. ശേഷം ടഗ്ഗ് ഒരു വശത്തേയ്‌ക്ക് ചരിയുക കൂടി ചെയ്‌തപ്പോൾ രക്ഷാപ്രവർത്തനം കൂടുതൽ പ്രയാസമായി.
തുടർന്ന് കരാറുകാരും മത്സ്യത്തൊളിലാളികളും ചേർന്ന് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടെങ്കിലും ശ്രമം വിഫലമായി. നിലവിൽ കടൽനിരപ്പും കാറ്റിന്‍റെ വേഗതയും കണക്കിലെടുത്ത് ടഗ്ഗ് പാറക്കെട്ടിനിടയിൽ നിന്നും പുറത്തെടുക്കുമെന്നും കൂടംകുളം ആണവനിലയത്തിൽ എത്തിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. കടലിൽ കാറ്റിന്‍റെ വേഗത കൂടിയതിനെ തുടർന്നാണ് ഇന്നലെ വൈകുന്നേരത്തോടെ രക്ഷാപ്രവർത്തനം നിർത്തിവച്ചത്.