കേരളം

kerala

ETV Bharat / bharat

കൊവിഡ്; തെരഞ്ഞെടുപ്പ് പ്രക്രിയ നിര്‍ത്തി വയ്ക്കണമെന്ന് ഹര്‍ജി - തെരഞ്ഞെടുപ്പ്

അഭിഭാഷകരായ വിശാൽ താക്കറെ, ആദിത്യ യാദവ് എന്നിവരാണ് വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിച്ചത്

Stay election process in view of COVID-19 surge  lawyers request Supreme Court  Stay election process in view of COVID-19 surge, lawyers request Supreme Court  Stay election process  COVID-19  Supreme Court  lawyers  കൊവിഡ് വര്‍ധനവ്  കൊവിഡ് വര്‍ധനവ്; തെരഞ്ഞെടുപ്പ് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി  തെരഞ്ഞെടുപ്പ് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി  കൊവിഡ്  സുപ്രീംകോടതി  തെരഞ്ഞെടുപ്പ്  ഹര്‍ജി
കൊവിഡ് വര്‍ധനവ്; തെരഞ്ഞെടുപ്പ് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

By

Published : Apr 8, 2021, 7:02 AM IST

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രക്രിയ മൂലം രാജ്യത്ത് കൊവിഡ് രോഗികള്‍ ക്രമാതീതമായ വര്‍ധിക്കുന്നുവെന്നും അതിനാല്‍ തെരഞ്ഞെടുപ്പ് നിര്‍ത്തി വയ്ക്കണും ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. അഭിഭാഷകരായ വിശാൽ താക്കറെ, ആദിത്യ യാദവ് എന്നിവരാണ് വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിച്ചത്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി പേര്‍ പങ്കെടുക്കുന്ന സമ്മേളനങ്ങള്‍ നടക്കുന്നതായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കൊവിഡ് നിയന്ത്രണങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ഇത്തരം സമ്മേളനങ്ങളും റാലികളും മറ്റും സംഘടിപ്പിക്കുന്നതെന്നും ഇതിന് നേതാക്കളാണ് ഉത്തരവാദികള്‍. എന്നാല്‍ ഈ നിയമലംഘനങ്ങള്‍ നടത്തിയിട്ടും ആരും ശിക്ഷിക്കപ്പെടുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി സുപ്രീംകോടതി ഉടന്‍ പരിഗണിച്ചേക്കും.

ABOUT THE AUTHOR

...view details