ലഖ്‌നൗ: രാംപൂർ അസ്ലി ഗ്രാമത്തിലെ അംബേദ്‌കർ പ്രതിമ തകർന്ന നിലയിൽ. തിങ്കളാഴ്ച രാത്രി അജ്ഞാതരുടെ സംഘം പ്രതിമ തകർത്തെങ്കിലും ചൊവ്വാഴ്ച രാവിലെയാണ് കണ്ടെത്തുന്നത്. ഇതേ തുടർന്ന് പ്രതിഷേധവുമായി എത്തിയ നാട്ടുകാർ ഗദ്വാർ-നാഗ്ര റോഡ് ഉപരോധിച്ചു.
ഉത്തർപ്രദേശിൽ അംബേദ്‌കർ പ്രതിമ തകർത്ത നിലയിൽ - അംബേദ്‌കർ പ്രതിമ തകർത്ത നിലയിൽ
അജ്ഞാത സംഘം തിങ്കളാഴ്ച രാത്രിയാണ് പ്രതിമ തകർത്തത്
ഉത്തർപ്രദേശിൽ അംബേദ്‌കർ പ്രതിമ തകർത്ത നിലയിൽ
Also Read: വിസ്മയയെ പീഡിപ്പിച്ചത് കിരണിന്‍റെ മാതാപിതാക്കളുടെ അറിവോടെയെന്ന് അമ്മ
സംഭവത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചയുടനെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി. പ്രതിമ നശിപ്പിച്ചവരെ കണ്ടെത്തി അവർക്കെതിരെ കേസെടുക്കുമെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും അഡീഷണൽ പൊലീസ് സൂപ്രണ്ട് സഞ്ജയ് യാദവ് പറഞ്ഞു. പ്രതിമയ്ക്ക് നിരവധി തവണ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.