ബെംഗളുരു: സംസ്ഥാന സർക്കാരുകൾ ആരോഗ്യ മേഖലയിൽ നിക്ഷേപം നടത്താത്തത് പ്രതിസന്ധി സമയങ്ങളിൽ ആരോഗ്യ രംഗത്തെ കൂടുതൽ അപകടത്തിലാക്കുന്നുവെന്ന് മുൻ ആരോഗ്യമന്ത്രി കെകെ ശൈലജ. കൊവിഡ് സമയത്ത് സംസ്ഥാന സർക്കാരുകൾ മനസിലാക്കിയ പാഠമാണിതെന്ന് ബെംഗളുരുവിലെ ഐഐഎമ്മിൽ നടന്ന പരിപാടിയിൽ കെകെ ശൈലജ പ്രതികരിച്ചു.
ആരോഗ്യ മേഖലയിൽ പുതിയ സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും സ്‌ത്രീ പുരുഷ വ്യത്യാസമില്ലാതെ വിഷയത്തിൽ ശ്രദ്ധ ഊന്നണമെന്നും മുൻ ആരോഗ്യമന്ത്രി പറഞ്ഞു. കൊവിഡ്, നിപ്പ എന്നിവയ്ക്ക് എതിരായ പ്രതിരോധ പ്രവർത്തനങ്ങളാണ് കെകെ ശൈലജയെ ആഗോള ശ്രദ്ധയിലേത്തിച്ചത്.