ഉദയ്‌പൂർ : രാജ്യത്തെ സമ്പദ്‌വ്യവസ്ഥയുടെ സ്ഥിതി അത്യന്തം ആശങ്കാജനകമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. ആഗോളവും ആഭ്യന്തരവുമായ സംഭവ വികാസങ്ങൾ കണക്കിലെടുക്കുമ്പോൾ സാമ്പത്തിക നയങ്ങൾ പുനഃക്രമീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരം ; അടിയന്തര നടപടികൾ ആവശ്യമെന്ന് പി ചിദംബരം
2017ൽ മോദി സർക്കാർ നടപ്പിലാക്കിയ ജിഎസ്‌ടി നിയമങ്ങളുടെ അനന്തരഫലങ്ങളാണ് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് പി ചിദംബരം
രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരം; അടിയന്തര നടപടികൾ ആവശ്യമെന്ന് പി ചിദംബരം
കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധത്തിന്‍റെ സമഗ്രമായ അവലോകനത്തിന് സമയമായിരിക്കുകയാണ്. കഴിഞ്ഞ എട്ട് വർഷമായി മന്ദഗതിയിലുള്ള വളർച്ചാനിരക്കാണ് ഇപ്പോഴത്തെ സർക്കാരിന്‍റെ മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞു.
2017ൽ മോദി സർക്കാർ നടപ്പിലാക്കിയ ജിഎസ്‌ടി നിയമങ്ങളുടെ അനന്തരഫലങ്ങളാണ് നാം ഇപ്പോൾ അനുഭവിക്കുന്നത്. സംസ്ഥാനങ്ങളുടെ ഖജനാവ് മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിധം ദുർബലമാണ്. അതിനാൽ തന്നെ ഇതിന് അടിയന്തര പരിഹാര നടപടികൾ ആവശ്യമാണെന്നും ചിദംബരം കൂട്ടിച്ചേർത്തു.