കേരളം

kerala

ETV Bharat / bharat

Omicron Kerala Covid Vaccination: ഒമിക്രോണ്‍ ഭീഷണി; വാക്‌സിനേഷന്‍ ത്വരിതപ്പെടുത്താൻ സംസ്ഥാന സര്‍ക്കാര്‍ - വാക്‌സിനേഷന്‍ ത്വരിതപ്പെടുത്താൻ സംസ്ഥാന സര്‍ക്കാര്‍

Omicron Kerala Covid Vaccination: ഒമിക്രോണ്‍ ഭീഷണി കണക്കിലെടുത്ത് കേരളത്തിൽ കൊവിഡ് വാക്‌സിനേഷന്‍ വേഗത്തിലാക്കാൻ വാക്‌സിനേഷന്‍ യജ്ഞം സംഘടിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി.

State government's Covid vaccination campaign  Omicron in kerala  ഒമിക്രോണ്‍ ഭീഷണി  വാക്‌സിനേഷന്‍ ത്വരിതപ്പെടുത്താൻ സംസ്ഥാന സര്‍ക്കാര്‍  കൊവിഡ് വാക്‌സിനേഷന്‍ വേഗത്തിലാക്കാൻ നടപടി  കേരളത്തിൽ കൊവിഡ് വാക്‌സിനേഷന്‍ യജ്ഞം
Covid Vaccination: ഒമിക്രോണ്‍ ഭീഷണി; വാക്‌സിനേഷന്‍ ത്വരിതപ്പെടുത്താൻ സംസ്ഥാന സര്‍ക്കാര്‍

By

Published : Dec 1, 2021, 11:59 AM IST

Updated : Dec 1, 2021, 12:42 PM IST

തിരുവനന്തപുരം:കൊവിഡ് വാക്‌സിനേഷന്‍ പരമാവധി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയായി. ഒമിക്രോണ്‍ ഭീഷണി കൂടി കണക്കിലെടുത്താണ് വാക്‌സിനേഷന്‍ യജ്ഞം സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.

വാക്‌സിനേഷന്‍ യജ്ഞത്തിന്‍റെ ആദ്യഘട്ടത്തില്‍ കണക്കെടുപ്പാണ് നിര്‍ദേശിച്ചിരിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ വാക്‌സിനേഷന്‍ എടുക്കാനുള്ളവരുടെ കണക്കെടുപ്പ് ഇന്ന് മുതല്‍ ആരംഭിച്ചു. ആശ വര്‍ക്കര്‍മാര്‍ക്കാണ് ഇതിനുള്ള ചുമതല നല്‍കിയിരിക്കുന്നത്. കണക്കെടുപ്പിന് ശേഷം വാര്‍ഡ് തലത്തില്‍ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും.

സംസ്ഥാനത്ത് ആദ്യ ഡോസ് വാക്‌സിനേഷന്‍ 96 ശതമാനവും രണ്ടാം ഡോസ് വാക്‌സിനേഷന്‍ 68 ശതമാനവുമാണ്. വാക്‌സിന്‍റെ ഒരു ഡോസും സ്വീകരിക്കാത്തവർ ഒമ്പത് ലക്ഷം പേരും രണ്ടാം ഡോസ് സ്വീകരിക്കാത്തവർ ഏഴ് ലക്ഷം പേരുമാണ്.

രണ്ടാം ഡോസ് സ്വീകരിക്കാന്‍ പലരും വിമുഖത കാണിക്കുന്നുവെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തല്‍. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാനം കര്‍ശന നടപടി സ്വീകരിക്കുന്നത്.

ALSO READ: കടുപ്പിച്ച് സർക്കാർ, വാക്‌സിൻ എടുക്കാത്ത ഉദ്യോഗസ്ഥർക്ക് ആർടിപിസിആർ നിർബന്ധം

രണ്ടാം ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ ഗൗരവമായി ഇടപെടണമെന്നും വാക്‌സിനേഷന്‍ യജ്ഞം സംഘടിപ്പിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം നിര്‍ദേശം നല്‍കിയിരുന്നു.

ഇതുകൂടാതെ വാക്‌സിനേഷന്‍ നടപടികള്‍ പൂര്‍ണതയിലെത്തിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. വാക്‌സിന്‍ സ്വീകരിക്കാതെ കൊവിഡ് പോസിറ്റീവ് ആകുന്നവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കില്ല.

രോഗങ്ങള്‍, അലര്‍ജി മുതലായവ കൊണ്ട് വാക്‌സിന്‍ എടുക്കാന്‍ സാധിക്കാത്തവര്‍ സര്‍ക്കാര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജാരാക്കണമെന്നും നിര്‍ദേശം നല്‍കി. വാക്‌സിന്‍ എടുക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി കര്‍ശനമാക്കാനും തീരുമാനമായി. വാക്‌സിന്‍ എടുക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം.

വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകരിലും ജീവനക്കാരിലും രോഗങ്ങള്‍, അലര്‍ജി മുതലായ ശാരീരിക പ്രശ്‌നങ്ങള്‍ ഉള്ളവര്‍ സര്‍ക്കാര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലാത്തവര്‍ വാക്‌സിന്‍ സ്വീകരിച്ച് ഹാജരാവുകയോ ആഴ്ച തോറും ആര്‍ടിപിസിആര്‍ പരിശോധന നടത്തി ഫലം സമര്‍പ്പിക്കുകയോ ചെയ്യണം. സ്വന്തം ചെലവിലാണ് ഈ പരിശോധന നടത്തി സര്‍ട്ടിഫിക്കേറ്റ് നല്‍കേണ്ടത്.

Last Updated : Dec 1, 2021, 12:42 PM IST

ABOUT THE AUTHOR

...view details