ന്യൂഡൽഹി :രാജ്യത്ത് സ്റ്റാർട്ട് അപ്പ് സംസ്കാരം വളരെ ഊര്‍ജസ്വലമായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. താരതമ്യേന ചെറിയ നഗരങ്ങളിൽ പോലും യുവാക്കള്‍ സംരഭകരായി മാറുന്നു.
ഇത് ഇന്ത്യയുടെ ശോഭനമായ ഭാവിയുടെ അടയാളമാണെന്ന് ഉറപ്പിച്ചുപറയാന്‍ കഴിയുമെന്നും മോദി പറഞ്ഞു. പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടിയായ മൻ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ബഹിരാകാശ മേഖലയിലെ പരിഷ്‌കാരങ്ങൾ ജനങ്ങളെ വലിയ തോതില്‍ ആകര്‍ഷിച്ചിട്ടുണ്ട്. വരും കാലങ്ങളില്‍ രാജ്യത്തെ സർവകലാശാലകളില്‍ നിന്നും ധാരാളം ഉപഗ്രഹങ്ങള്‍ രൂപംകൊള്ളും.
'ധ്യാൻചന്ദിന്‍റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവും'