ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മഥുരയില്‍ 17കാരിയെ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് ടെറസില്‍ നിന്ന് തള്ളിയിട്ടു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായി.
വീഴ്‌ചയില്‍ തലയ്ക്കും നട്ടെല്ലിനും ഗുരുതര പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിനുള്ളില്‍ അതിക്രമിച്ച കയറിയ യുവാക്കള്‍ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെയും ആക്രമിച്ചു.
കഴിഞ്ഞ ഒരു വർഷമായി യുവാക്കൾ പെൺകുട്ടിയെ ഉപദ്രവിച്ചിരുന്നുവെന്ന് പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞു. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും സഹോദരൻ വ്യക്തമാക്കി.