കേരളം

kerala

ETV Bharat / bharat

തമിഴ്‌നാട് മുഖ്യമന്ത്രിയായി എം കെ സ്റ്റാലിൻ; മന്ത്രിസഭയില്‍ 34 പേര്‍

തമിഴ്നാട്ടില്‍ പുതുയുഗ പിറവിക്ക് തുടക്കമായി. സ്റ്റാലിന്‍റെ മന്ത്രിസഭയിലെ മന്ത്രിമാര്‍ ആരെല്ലാം വകുപ്പുകള്‍ ഏതൊക്കെ... വിശദമായി അറിയാം

Stalin takes oath as Tamil Nadu CM  Tamil Nadu elections  Tamil Nadu CM oath  Stalin takes oath  Tamil Nadu oath ceremony  തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ  എം കെ സ്റ്റാലിൻ ചുമതലയേറ്റു  തമിഴ്‌നാട് രാഷ്‌ട്രീയത്തിൽ അടുത്ത യുഗം  സ്റ്റാലിൻ മന്ത്രിസഭ അധികാരത്തിലേറി
തമിഴ്‌നാട്ടിൽ എം കെ സ്റ്റാലിൻ മുഖ്യമന്ത്രിയായി ചുമതലയേറ്റു

By

Published : May 7, 2021, 11:18 AM IST

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി എം കെ സ്റ്റാലിൻ ചുമതലയേറ്റു. ഡിഎംകെ പ്രസിഡന്‍റ് രാജ്‌ഭവനിലെത്തിയാണ് ചുമതലയേറ്റത്. മുഖ്യമന്ത്രിയോടൊപ്പം 34 എംഎൽഎമാരും സത്യപ്രതിജ്ഞ ചെയ്‌ത് മന്ത്രിമാരായി ചുമതലയേറ്റു. 19 മുൻ മന്ത്രിമാരും15 പുതുമുഖങ്ങളുമാണ് സ്റ്റാലിൻ മന്ത്രിസഭയിലുള്ളത്. രണ്ട് സ്‌ത്രീകളും പുതിയ മന്ത്രിസഭയിൽ ഇടം നേടിയിട്ടുണ്ട്. സ്റ്റാലിന്‍റെ മകൻ ഉദയാനിധി മന്ത്രിമാരുടെ പട്ടികയിൽ ഇടംനേടിയില്ല. വൻ ഭൂരിപക്ഷത്തോടെയാണ് തമിഴ്‌നാട്ടിൽ ഡിഎംകെ ഭരണത്തിലേറിയത്. 234 അംഗ നിയമസഭയിൽ 133 സീറ്റുകളാണ് ഡിഎംകെ മുന്നണി നേടിയത്.

എം കെ സ്റ്റാലിൻ

ഡിഎംകെ പാർട്ടി അധ്യക്ഷൻ എം കെ സ്റ്റാലിൻ ആദ്യമായാണ് മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത്. മുഖ്യമന്ത്രി പദത്തിന് പുറമെ ആഭ്യന്തരവകുപ്പും സ്റ്റാലിൻ തന്നെയാണ് കൈകാര്യം ചെയ്യുന്നത്.

മന്ത്രിസഭയിലെ മറ്റുള്ളവര്‍

  • ദുരൈമുരുകൻ- ജലവിഭവം
  • കെ എൻ നെഹ്‌റു - മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ
  • ഐ പെരിയസാമി - കോർപറേഷൻ
  • കെ പൊന്മുടി - ഉന്നത വിദ്യഭ്യാസം
  • ഇ.വി. വേലു - പൊതുമരാമത്ത്
  • എം ആർ കെ പനീർസെൽവം - കൃഷി
  • കെ കെ എസ്‌ എസ് ആർ രാമചന്ദ്രൻ - റവന്യൂ ആന്‍റ് ദുരന്ത നിവാരണ മാനേജ്‌മെന്‍റ്
  • തങ്കം തെന്നരസു - വ്യവസായം
  • എസ്‌ രഘുപതി - നിയമം
  • എസ് മുത്തുസാമി - ഭവന, നഗരവികസനം
  • കെ ആർ പെരിയകറുപ്പൻ - ഗ്രാമവികസനം
  • ടി.എം. അൻബരസൻ - ഗ്രാമ വ്യവസായം
  • എം. പി സാമിനാഥൻ - വാർത്താ വിനിമയം
  • പി ഗീത ജീവൻ - സാമൂഹ്യക്ഷേമ, വനിതാ ശാക്തീകരണം
  • അനിത ആർ രാധാകൃഷ്‌ണൻ - ഫിഷറീസ്
  • എസ്‌ ആർ രാജകണ്ണപ്പൻ - ഗതാഗതം
  • കെ രാമചന്ദ്രൻ- വനം മന്ത്രിആർ ശക്രപാണി - സിവിൽ സപ്ലൈസ്
  • വി സെന്തിൽ ബാലാജി - എക്‌സൈസ്
  • ആർ ഗാന്ധി - ടെക്‌സ്റ്റൈൽസ്
  • മാ. സുബ്രഹ്മണ്യൻ - കുടുംബക്ഷേമം
  • പി മൂർത്തി - വാണിജ്യനികുതി, രജിസ്ട്രേഷൻ
  • എസ്‌ എസ്‌ ശിവശങ്കർ - പിന്നാക്ക വിഭാഗ ക്ഷേമം
  • പി കെ ശേഖർ ബാബു - ഹിന്ദു മത-ചാരിറ്റബിൾ എൻ‌ഡോവ്‌മെന്‍റ്
  • പളനിവേൽ തിയാംഗരാജൻ - ധനകാര്യം
  • എസ്‌ എം നസർ - പാൽ, ക്ഷീര വികസനം
  • ഗിംഞ്ചി കെ എസ്‌ മാസ്‌തൻ - ന്യൂനപക്ഷ ക്ഷേമ, പ്രവാസി തമിഴ് ക്ഷേമം
  • അൻബിൽ മഹേഷ്‌ പൊയ്യാമൊഴി - സ്‌കൂൾ വിദ്യാഭ്യാസം
  • ശിവ. വി മെയ്യാനന്ദൻ - പരിസ്ഥിതി
  • സി വി ഗണേശൻ - തൊഴിൽ
  • ടി മനോ തംഗരാജ് - ഐ ടി
  • എം മദിവേന്തൻ - ടൂറിസം
  • എൻ. കായൽ‌വിഴി സെൽ‌വരാജ് - ആദി ദ്രാവിഡ ക്ഷേമം

ABOUT THE AUTHOR

...view details