കേരളം

kerala

ETV Bharat / bharat

സ്റ്റാലിന്‍ മന്ത്രിസഭയിൽ അഴിച്ചുപണി: ടിആർബി രാജ സഭയിൽ, ക്ഷീര വികസന മന്ത്രി എസ്‌എം നാസര്‍ പുറത്ത് - ക്ഷീര വികസന മന്ത്രി എസ് എം നാസർ

കസേര കൊണ്ടുവരാൻ വൈകിയതിന് പാർട്ടി കേഡറിനെതിരെ കല്ലെറിഞ്ഞ് കുപ്രസിദ്ധി നേടിയ ക്ഷീര വികസന മന്ത്രി എസ്എം നാസറിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി

Tamil Nadu CM reshuffles ministry  Stalin reshuffles the cabinet  Dairy Development Minister Nasser sacked  മന്ത്രി സഭയിൽ അഴിച്ചുപണിയുമായി സ്‌റ്റാലിൻ  ക്ഷീര വികസന മന്ത്രി നാസറിനെ പുറത്താക്കി  തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ  ക്ഷീര വികസന മന്ത്രി എസ് എം നാസർ  ഓഡിയോ ടേപ്പ് വിവാദം
മന്ത്രി സഭയിൽ അഴിച്ചുപണിയുമായി സ്‌റ്റാലിൻ

By

Published : May 10, 2023, 10:17 AM IST

ചെന്നൈ: മന്ത്രി സഭയില്‍ അഴിച്ച് പണി നടത്തി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. തന്‍റെ മന്ത്രി സഭയിൽ മൂന്ന് തവണ നിയമസഭാംഗവും ഭരണകക്ഷിയായ ഡിഎംകെയുടെ ഐടി വിഭാഗം സെക്രട്ടറിയുമായ ടിആർബി രാജയെ മന്ത്രിസഭയില്‍ ഉൾപ്പെടുത്തി. കസേര കൊണ്ടുവരാൻ വൈകിയതിന് പാർട്ടി കേഡറിനെതിരെ കല്ലെറിഞ്ഞ് കുപ്രസിദ്ധി നേടിയ ക്ഷീര വികസന മന്ത്രി എസ്എം നാസറിനെ സഭയിൽ നിന്ന് പുറത്താക്കി. ഓഡിയോ ടേപ്പ് വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ ധനമന്ത്രി പിടിആറിനെ ഒഴിവാക്കുമെന്ന ഊഹാപോഹങ്ങൾക്ക് വിരുദ്ധമായി അദ്ദേഹത്തെ സഭയില്‍ തന്നെ നിലനിര്‍ത്തുകയാണ് ചെയ്‌തത്.

ഒരു ഉപമുഖ്യമന്ത്രി ഉണ്ടാകുമെന്ന പ്രതീക്ഷയും പുതിയ പട്ടിക വന്നതോടെ അസ്ഥാനത്തായി. ഡിഎംകെ സർക്കാർ അധികാരമേറ്റ് മൂന്നാം വർഷത്തിലേക്ക് കടക്കുന്നത് ആഘോഷിക്കാൻ നടക്കുന്ന യോഗങ്ങളിൽ നിന്ന് പിടിആറിന്‍റെ പേര് പ്രമുഖ പ്രഭാഷകരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടപ്പോൾ, അദ്ദേഹം മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക് പോകുകയാണെന്ന അഭ്യൂഹം പടർന്നിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ പുറത്തുവിട്ട ഓഡിയോ ക്ലിപ്പുകളിൽ മുഖ്യമന്ത്രിയുടെ മകനും കായിക മന്ത്രിയുമായ ഉദയനിധിക്കും എതിരായാണ് പിടിആർ സംസാരിച്ചിരുന്നത്.

ഉദയനിധി, സ്‌റ്റാലിന്‍റെ മരുമകൻ ശബരീശൻ എന്നിവർ വന്‍ തോതില്‍ സ്വത്ത് സമ്പാദിച്ചു എന്ന് പിടിആർ ആരോപിക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്ത് വന്നതോടെ സ്റ്റാലിൻ, ബിജെപിയുടെ 'ചീപ്പ് പൊളിറ്റിക്‌സ്' എന്ന് തള്ളിപ്പറഞ്ഞ് പിടിആറിനൊപ്പം നിൽക്കുകയായിരുന്നു. ജനുവരിയിൽ നടന്ന കല്ലേറ് സംഭവത്തേക്കാൾ ക്ഷീര വികസന മന്ത്രി എസ്എം നാസറിനെ മന്ത്രി സഭയിൽ നിന്ന് പുറത്താക്കാൻ നിരവധി കാരണങ്ങളുണ്ട്.

തമിഴ്‌നാട് സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ക്ഷീര സഹകരണ സംഘമായ ആവിന്‍റെ ഏജന്‍റുമാരും പാൽ ഉത്പാദകരും ഇദ്ദേഹത്തിനെതിരെ രംഗത്ത് വന്നിരുന്നു. ആവഡി മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് നാസർ നിയമസഭയിൽ എത്തിയത്. സ്റ്റാലിന്‍റെ മന്ത്രിസഭയിൽ 35 മന്ത്രിമാരാണ് നിലവിലുള്ളത്. കഴിഞ്ഞ ഡിസംബറിൽ നടന്ന പുനഃസംഘടനയിലാണ് ഉദയനിധിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്.

Also Read:കോഴിക്കോട് ദേശീയപാതയിൽ വാഹനാപകടം: കെ മുരളീധരൻ എംപിയുടെ ഡ്രൈവറും മകനും മരിച്ചു

ധോണി തമിഴ്‌നാടിന്‍റെ ദത്ത്‌പുത്രൻ:തമിഴ്‌നാടിന്‍റെ ദത്തുപുത്രനാണ് മഹേന്ദ്ര സിങ് ധോണിയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. താനും ധോണിയുടെ ആരാധകനാണെന്ന് പറഞ്ഞ എംകെ സ്റ്റാലിൻ ചെന്നൈ സൂപ്പർ കിങ്‌സിനു വേണ്ടി അദ്ദേഹം കളി തുടരണമെന്നും അഭ്യർഥിച്ചു. തമിഴ്‌നാട് കായികവകുപ്പിനു കീഴിൽ ആരംഭിച്ച തമിഴ്‌നാട് ചാംപ്യൻഷിപ്പ് ഫൗണ്ടേഷന്‍റെ ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധോണിയും ചടങ്ങിൽ സന്നിഹിതനായിരുന്നു.

ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് ഇന്ത്യയുടെ അഭിമാനമായി ധോണി മാറിയത് സ്വന്തം അധ്വാനം കൊണ്ടാണെന്ന് പറഞ്ഞ സ്‌റ്റാലിൻ തമിഴ്‌നാട്ടിൽ നിന്ന് ക്രിക്കറ്റിൽ മാത്രമല്ല, എല്ലാ കായിക ഇനങ്ങളിലും നിരവധി ധോണിമാരെ നമുക്ക് സൃഷ്‌ടിക്കണമെന്നും പ്രസംഗിച്ചു. മന്ത്രിമാരായ ഉദയനിധി സ്റ്റാലിൻ, തങ്കം തെന്നരശ് ഉൾപ്പെടെയുള്ള ആളുകൾ പങ്കെടുത്ത പരിപാടി ചെന്നൈയിലെ ലീല പാലസിലാണ് നടന്നത്.

Also Read:കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് 2023: വോട്ടെടുപ്പ് ആരംഭിച്ചു, സംസ്ഥാനത്ത് കനത്ത സുരക്ഷ

ABOUT THE AUTHOR

...view details