ചെന്നൈ: കൊവിഡിനെ തുടര്‍ന്ന് മാതാപിതാക്കളെ നഷ്ടപ്പെട്ട പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പേരിൽ അഞ്ച് ലക്ഷം രൂപ സ്ഥിര നിക്ഷേപമായി അനുവദിക്കാന്‍ ഉത്തരവിട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. മുതിർന്ന ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് സ്റ്റാലിൻ ഉത്തരവ് പുറപ്പെടുവിച്ചത്.
ALSO READ:ട്രെയിനിന് മുമ്പിൽ ചാടിയ പ്രതിയെ ആർപിഎഫ് രക്ഷപ്പെടുത്തി
കൊവിഡിനെ തുടര്‍ന്ന് മാതാപിതാക്കളെ നഷ്ടപ്പെട്ട ഓരോ കുട്ടിയുടെയും പേരിൽ അഞ്ച് ലക്ഷം രൂപ വീതം സ്ഥിര നിക്ഷേപത്തിന്‍റെ അക്കൗണ്ട് തുറക്കുക. കുട്ടിക്ക് 18 വയസ്സ് തികയുമ്പോൾ പലിശയടക്കമുള്ള ഫണ്ട് നല്‍കാനുള്ള സംവിധാനം ഒരുക്കുക. സർക്കാരിന്‍റെ കീഴിലുള്ള ശിശുസംരക്ഷണ കേന്ദ്രങ്ങളിലും ഹോസ്റ്റലുകളിലും പ്രവേശനം നേടുന്നതിന് ഇങ്ങനെയുള്ള കുട്ടികൾക്ക് മുൻഗണന നൽകണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
ALSO READ:രാകേഷ് ടികായത്തിന് നേരെ വധ ഭീഷണി; എഞ്ചിനീയർ അറസ്റ്റിൽ
ബിരുദ വിദ്യാഭ്യാസം വരെ ഹോസ്റ്റൽ ചെലവ് സര്‍ക്കാര്‍ വഹിക്കും. കൊവിഡ് മൂലം കുട്ടികളുടെ മാതാപിതാക്കളിൽ ഒരാൾ മരിച്ചാൽ അവശേഷിക്കുന്ന രക്ഷകർത്താവിന് മൂന്നു ലക്ഷം രൂപ നൽകണം. മാതാപിതാക്കളെ നഷ്ടപ്പെട്ടവരും ബന്ധുക്കളോടും മറ്റുള്ളവരോടും ഒപ്പം താമസിക്കുന്ന ഒരു കുട്ടിക്ക് 18 വയസ് തികയുന്നതുവരെ പ്രതിമാസം 3,000 രൂപ നൽകണമെന്നും മുഖ്യമന്ത്രി സ്റ്റാലിന്‍ പറഞ്ഞു.