ചെന്നൈ :സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി യോഗം ചേർന്ന് ഡിഎംകെ. പാർട്ടി പ്രസിഡന്റും മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിന്റെ നേതൃത്വത്തിൽ പാര്‍ട്ടി ജില്ല സെക്രട്ടറിമാരുടെ യോഗമാണ് ചേർന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി തയ്യാറെടുപ്പുകൾ ചർച്ച ചെയ്യുന്നതിനായിരുന്നു യോഗം.
കാഞ്ചീപുരം, ചെങ്കൽപേട്ട്, വെല്ലോർ, റാണിപേട്ട്, തിരുപതൂർ, വില്ലുപുരം, കല്ലകുറിച്ചി, തിരുനൽവേലി, തെങ്കാശി തുടങ്ങിയ ജില്ലകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.