കേരളം

kerala

ETV Bharat / bharat

ഉദയനിധിക്കായി പ്രചാരണത്തിറങ്ങി സ്റ്റാലിൻ - ഉദയനിധിക്കായി പ്രചാരണത്തിറങ്ങി സ്റ്റാലിൻ

മറ്റെല്ലാ സ്ഥാനാർഥികൾക്കുമായി പ്രചാരണം നടത്തുമ്പോൾ എന്തുകൊണ്ടാണ് മകനുവേണ്ടി പ്രചാരണം നടത്താത്തതെന്ന ചോദ്യം ആരും ഉന്നയിക്കാതിരിക്കാനാണ് താൻ ഉദയനിധി സ്റ്റാലിനായി പ്രചാരണം നടത്തിയതെന്ന് സ്റ്റാലിൻ പറഞ്ഞു.

DMK leader Stalin  DMK leader Udayanidhi Stalin  Election campaign of stalin in chennai  ഉദയനിധിക്കായി പ്രചാരണത്തിറങ്ങി സ്റ്റാലിൻ  ഉദയനിധി സ്റ്റാലിൻ
ഉദയനിധിക്കായി പ്രചാരണത്തിറങ്ങി സ്റ്റാലിൻ

By

Published : Apr 4, 2021, 3:41 PM IST

ചെന്നൈ: തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ ഡിഎംകെ നേതാവ് എംകെ സ്റ്റാലിൻ, മകൻ ഉദയനിധിക്ക് വേണ്ടി പ്രചാരണം നടത്തി. "മറ്റെല്ലാ സ്ഥാനാർഥികൾക്കുമായി നിങ്ങൾ പ്രചാരണം നടത്തുമ്പോൾ എന്തുകൊണ്ടാണ് നിങ്ങളുടെ മകനു വേണ്ടി പ്രചാരണം നടത്താത്തതെന്ന ചോദ്യം ആരും ഉന്നയിക്കരുത്. അതിനാലാണ് ഞാൻ മകനായി വോട്ട് ചോദിക്കാൻ എത്തിയതെന്ന് സ്റ്റാലിൻ പറഞ്ഞു. ഉദയനിധി സ്റ്റാലിൻ ചെപോക് മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്. അതേസമയം തന്‍റെ വീട് റെയ്ഡ് ചെയ്യാന്‍ ആദായ നികുതി വകുപ്പിനെ വെല്ലുവിളിച്ച് ഉദയനിധി സ്റ്റാലിന്‍ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം ഉദയനിധിയുടെ സഹോദരിയുടെ വീട്ടില്‍ നടന്ന പരിശോധനയിൽ ആദായ നികുതി വകുപ്പിന് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.

ABOUT THE AUTHOR

...view details