ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ 'അഴിമതി നായകൻ' എന്ന് വിളിച്ച് ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. കർഷക പ്രതിഷേധത്തെ പിന്തുണച്ച് ചെന്നൈയിൽ അദ്ദേഹം ഒരു ദിവസം ഉപവാസവും അനുഷ്ഠിച്ചു. ബിജെപിയും എഐഎഡിഎംകെ സർക്കാരും ജനങ്ങളുടെ ചിന്തയ്ക്ക് വിരുദ്ധമാണെന്നും മൂന്ന് കാര്‍ഷിക നിയമങ്ങളും റദ്ദാക്കുന്നതുവരെ രാജ്യത്തുടനീളം പ്രതിഷേധം തുടരുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
തമിഴ്നാട് മുഖ്യമന്ത്രിയെ 'അഴിമതി നായകൻ' എന്ന് വിളിച്ച് എം.കെ. സ്റ്റാലിൻ
കർഷക പ്രതിഷേധത്തെ പിന്തുണച്ച് ചെന്നൈയിൽ അദ്ദേഹം ഒരു ദിവസം ഉപവാസം അനുഷ്ഠിച്ചു. മൂന്ന് കാര്‍ഷിക നിയമങ്ങളും ബിജെപി സർക്കാർ റദ്ദാക്കുന്നതുവരെ രാജ്യത്തുടനീളം പ്രതിഷേധം തുടരുമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു
എം. കെ. സ്റ്റാലിൻ
കാർഷിക ബില്ലുകൾ തിടുക്കത്തിൽ പാസാക്കാൻ ബിജെപി കൊവിഡ് സാഹചര്യം ഉപയോഗിച്ചു. കേന്ദ്രസർക്കാർ കർഷകരെയോ സാധാരണക്കാരായ ജനങ്ങളെയോ കുറിച്ച് ചിന്തിക്കുന്നില്ല. അവർ കോർപ്പറേറ്റുകളെ മാത്രമാണ് പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത്. രാജ്യം പ്രക്ഷോഭത്തിലാണെന്നും ഡല്‍ഹി പ്രതിഷേധത്തിന്‍റെ മുള്‍മുനയിലാണെന്നും അദ്ദേഹം പറഞ്ഞു.