കേരളം

kerala

ETV Bharat / bharat

നിയമനിര്‍മാണത്തിന് പുത്തന്‍ തലപ്പൊക്കം; രാഷ്‌ട്രീയ വിവാദക്കാറ്റിനിടയിലും ഉദ്‌ഘാടനത്തിനൊരുങ്ങി പുതിയ പാര്‍ലമെന്‍റ് മന്ദിരം - കോണ്‍ഗ്രസ്

രാജ്യത്തെ പുതിയ പാര്‍ലമെന്‍റ് മന്ദിരം എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനമായിരിക്കുമെന്ന് മന്ദിരത്തിന്‍റെ ഫസ്‌റ്റ് ലുക്ക് വീഡിയോ പുറത്തുവിട്ടുകൊണ്ട് നരേന്ദ്ര മോദി പറഞ്ഞു

stage set for inaguration  inaguration of new parliament  new parliament building  narendra modi  parliament  bjp  draupadi murmu  latest national news  latest news today  നിയമനിര്‍മാണത്തിന് പുത്തന്‍ തലപ്പൊക്കം  പുതിയ പാര്‍ലമെന്‍റ് മന്ദിരം  പാര്‍ലമെന്‍റ് മന്ദിരം ഉദ്‌ഘാടനം  നരന്ദ്ര മോദി  രാഷ്‌ട്രപതി ദ്രൗപതി മുര്‍മു  പ്രധാന മന്ത്രി നരേന്ദ്ര മോദി  ടാറ്റാ പ്രൊജക്‌ട് ലിമിറ്റഡ്  ന്യൂഡല്‍ഹി ഏറ്റവും പുതിയ വാര്‍ത്ത  കോണ്‍ഗ്രസ്  ബിജെപി
നിയമനിര്‍മാണത്തിന് പുത്തന്‍ തലപ്പൊക്കം; രാഷ്‌ട്രീയ വിവാദക്കാറ്റിനിടയിലും ഉദ്‌ഘാടനത്തിനൊരുങ്ങി പുതിയ പാര്‍ലമെന്‍റ് മന്ദിരം

By

Published : May 27, 2023, 9:34 PM IST

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്‌ഘാടനച്ചടങ്ങില്‍ നിന്ന് രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിനെ പൂര്‍ണമായും ഒഴിവാക്കിയ തീരുമാനം കടുത്ത അപമാനമാണെന്ന് അറിയിച്ചുകൊണ്ടുള്ള പ്രതിപക്ഷ എതിര്‍പ്പുകള്‍ക്കിടയിലും ഉദ്‌ഘാടനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. അത്യാധുനിക സാങ്കേതിക വിദ്യയോടു കൂടി നിര്‍മിച്ച പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്‌ഘാടനം നാളെയാണ്(28.05.2023) നടക്കുക. രാജ്യത്തെ പുതിയ പാര്‍ലമെന്‍റ് മന്ദിരം എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനമായിരിക്കുമെന്ന് മന്ദിരത്തിന്‍റെ ഫസ്‌റ്റ് ലുക്ക് വീഡിയോ പുറത്തുവിട്ടുകൊണ്ട് നരന്ദ്ര മോദി പറഞ്ഞു.

നിര്‍മാണത്തിന് ഉപയോഗിച്ച വസ്‌തുക്കള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന്: ഉത്തര്‍ പ്രദേശിലെ മിസാപ്പൂറില്‍ നിന്നുള്ള പരവതാനികള്‍, ത്രിപുരയില്‍ നിന്നെത്തിച്ച മുള കൊണ്ട് നിര്‍മിച്ച തറ, രാജസ്ഥാനിലെ കൊത്തുപണികള്‍ തുടങ്ങിവയെല്ലാം രാജ്യത്തെ വൈവിധ്യമാര്‍ന്ന സംസ്‌കാരത്തെയാണ് വിളിച്ചോതുന്നത്. ബ്രിട്ടീഷ് ഭരണത്തില്‍ നിന്നുള്ള അധികാര കൈമാറ്റത്തെ പ്രതിനിധീകരിക്കുന്നതിനായി രാജ്യത്തെ പ്രഥമ പ്രധാന മന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് ലഭിച്ച ചരിത്രപരമായ ചെങ്കോല്‍ പാര്‍ലമെന്‍റ് മന്ദിരത്തില്‍ സ്ഥാപിക്കും. പാര്‍ലമെന്‍റ് മന്ദിരത്തിലെ സ്‌പീക്കറുടെ ഇരിപ്പിടത്തിന് സമീപമാണ് സ്വര്‍ണത്തില്‍ തീര്‍ത്ത ചെങ്കോല്‍ സ്ഥാപിക്കുക.

ഉദ്‌ഘാടനത്തിനൊരുങ്ങി പുതിയ പാര്‍ലമെന്‍റ് മന്ദിരം

എന്നാല്‍, 20 പ്രതിപക്ഷ പാര്‍ട്ടികള്‍ ഉദ്‌ഘാടന ചടങ്ങ് ബഹിഷ്‌കരിച്ചതിനെ തുടര്‍ന്ന് ചെങ്കോലും രാഷ്‌ട്രീയ തര്‍ക്കത്തിലേക്ക് വലിച്ചിഴയ്‌ക്കപ്പെട്ടു. ബ്രിട്ടീഷില്‍ നിന്ന് ഇന്ത്യയ്‌ക്ക് ഭരണകൈമാറ്റം ചെയ്‌തതിനെ സൂചിപ്പിക്കുന്നതാണ് ചെങ്കോലെന്ന് മൗണ്ട്ബാറ്റന്‍ പ്രഭുവോ, സി രാജഗോപാലാചാരിയോ, നെഹ്‌റുവോ പറയുന്നതിന്‍റെ തെളിവുകളോ രേഖകളോ ഒന്നുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്‌ പറഞ്ഞു.

ഉദ്‌ഘാടനത്തിനൊരുങ്ങി പുതിയ പാര്‍ലമെന്‍റ് മന്ദിരം

75 രൂപയുടെ നാണയം പുറത്തിറക്കാന്‍ ധനകാര്യവകുപ്പ്:എന്നാല്‍, ജയ്‌റാം രമേശിന്‍റെ പരാമര്‍ശത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എതിര്‍ക്കുകയായിരുന്നു. പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്‌ഘാടനം എല്ലാക്കാലത്തും ഓര്‍മിക്കപ്പെടുന്നതിനായി 75 രൂപയുടെ നാണയം ധനകാര്യമന്ത്രാലയം പുറത്തിറക്കും. സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികമെന്ന നിലയിലും ഈ നാണയത്തെ കരുതാമെന്നാണ് ധനകാര്യ വകുപ്പിന്‍റെ പ്രസ്‌താവന. 34.65 മുതല്‍ 35.35 ഗ്രാം വരെയാണ് നാണയത്തിന്‍റെ തൂക്കം.

44 മില്ലിമീറ്റര്‍ ചുറ്റളവുള്ള വൃത്താകൃതിയിലുള്ള നാണയം 50 ശതമാനം വെള്ളിയും 40 ശതമാനം ചെമ്പും അഞ്ച് ശതമാനം നിക്കലും സിങ്കും ചേര്‍ത്താണ് നിര്‍മിക്കുക. നാണയത്തിന്‍റെ മധ്യഭാഗത്ത് അശോക സ്‌തംഭം ആലേഖനം ചെയ്‌തിരിക്കും. അതിനു താഴെ സത്യമേവ ജയതേ എന്നും രേഖപ്പെടുത്തിയിരിക്കും. ഇടതു വശത്ത് ദേവനാഗരി ലിപിയില്‍ ഭാരതം എന്നും വലതു വശത്ത് ഇംഗ്ലീഷില്‍ ഇന്ത്യ എന്നും എഴുതിയിരിക്കും.

ഉദ്‌ഘാടനത്തിനൊരുങ്ങി പുതിയ പാര്‍ലമെന്‍റ് മന്ദിരം

നാണയത്തിന്‍റെ മറുപുറത്ത് പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ചിത്രമുണ്ടായിരിക്കും. സന്‍സദ് സന്‍കൂര്‍ എന്ന് ദേവനാഗരി ലിപിയില്‍ മുകളിലും താഴെ പാര്‍ലമെന്‍റ് സമുച്ചയമെന്ന് ഇംഗ്ലീഷിലും രേഖപ്പെടുത്തും. പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ചിത്രത്തിന് താഴെ 2023 എന്ന് അന്താരാഷ്‌ട്ര സംഖ്യയിലും രേഖപ്പെടുത്തും.

ടാറ്റാ പ്രൊജക്‌ട് ലിമിറ്റഡിനായിരുന്നു മന്ദിരത്തിന്‍റെ നിര്‍മാണ ചുമതല. ഇന്ത്യയുടെ ജനാധിപത്യ പൈതൃകം പ്രദര്‍ശിപ്പിക്കുന്നതിനായി ഒരു വലിയ ഭരണഘടന ഹാള്‍, എംപിമാര്‍ക്കുള്ള വിശ്രമമുറി, ഒരു ലൈബ്രറി, കമ്മിറ്റികള്‍ ചേരുന്ന മുറികള്‍, ഡൈംനിങ് ഏരിയകള്‍, വിശാലമായ പാര്‍ക്കിങ് ഏരിയ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളോടു കൂടിയായിരുന്നു കെട്ടിടം നിര്‍മിച്ചത്.

വിവിധ തരത്തിലുള്ള പ്രവേശന കവാടം:ത്രികോണാകൃതിയിലുള്ള നാലു നില കെട്ടിടം നിര്‍മിച്ചത് ഏകദേശം 64,500 ചതുരശ്ര അടിയിലാണ്. ഗ്യാന്‍ ദ്വാര്‍, ശക്തി ദ്വാര്‍, കര്‍മ ദ്വാര്‍ തുടങ്ങി മൂന്ന് വലിയ പ്രധാന കവാടങ്ങളാണ് മന്ദിരത്തിനുള്ളത്. വിഐപികള്‍, എംപിമാര്‍, സന്ദര്‍ശകര്‍ തുടങ്ങിയവര്‍ക്ക് വ്യത്യസ്‌ത പ്രവേശന കവാടങ്ങളാണുള്ളത്. കെട്ടിടം നിര്‍മിക്കുന്നതിനായി ഉപയോഗിച്ച വസ്‌തുക്കള്‍ രാജ്യത്തിന്‍റെ വിവിധ ഭാഗത്ത് നിന്നാണ് എത്തിച്ചത്.

ഉദ്‌ഘാടനത്തിനൊരുങ്ങി പുതിയ പാര്‍ലമെന്‍റ് മന്ദിരം

മഹാരാഷ്‌ട്രയിലെ നാഗ്‌പൂരില്‍ നിന്നും എത്തിച്ച തേക്കിന്‍ തടികള്‍, രാജസ്ഥാനിലെ സാര്‍മധുരയില്‍ നിന്നും ശേഖരിച്ച ചുവപ്പ്, വെള്ള തുടങ്ങിയ നിറത്തിലുള്ള സാന്‍റ്സ്‌റ്റോണ്‍ എന്നിവ കൂടാതെ, ദേശീയ തലസ്ഥാനത്തെ ചെങ്കോട്ടയ്‌ക്കും ഹുമയൂണിന്‍റെ ശവകുടീരത്തിനും ഉപയോഗിച്ച കല്ലുകളും സാര്‍മാധുരയില്‍ നിന്നാണ് എത്തിച്ചത്.

കെട്ടിടത്തിന്‍റെ നിര്‍മാണത്തിനായി ഉപയോഗിച്ച കെശാരിയ പച്ച കല്ലുകള്‍ ഉദയ്‌പൂരില്‍ നിന്നും ചുവപ്പ് ഗ്രാനൈറ്റുകളും അജ്‌മീരിനടുത്തുള്ള ലഖയില്‍ നിന്നും വെളുത്ത മാര്‍ബിളുകളും രാജസ്ഥാനിലെ അംബാജിയില്‍ നിന്നുമാണ് എത്തിച്ചത്. ലോക്‌സഭയിലും രാജ്യസഭ ചേംബറുകളിലെയും ഫാള്‍സ് സീലിങ്ങിനുള്ള ഉരുക്ക് നിര്‍മാണം കേന്ദ്രഭരണ പ്രദേശമായ ദാമന്‍ ദിയുവില്‍ നിന്നാണ്. കൂടാതെ, പുതിയ മന്ദിരത്തിലെ ഫര്‍ണിച്ചറുകള്‍ മുംബൈ നിര്‍മിതിയാണ്.

കെട്ടിടത്തില്‍ ഉപയോഗിച്ച ലാറ്റൈസ് എന്ന കല്ല് രാജസ്ഥാനിലെ രാജ്‌നഗറില്‍ നിന്നും ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നിന്നുമാണ് എത്തിച്ചത്. ഏക്ക് ഭാരത് ശ്രേഷ്‌ഠ ഭാരത് എന്നതിന്‍റെ യഥാര്‍ഥ ചൈതന്യം പ്രതിഫലിപ്പിക്കുന്ന തരത്തില്‍ ജനാധിപത്യത്തിന്‍റെ ക്ഷേത്രം നിര്‍മിക്കാന്‍ രാജ്യം മുഴുവന്‍ ഒരുമിച്ച് നിന്നുവെന്ന് ഒരു ഔദ്യോഗിക കുറിപ്പില്‍ പറയുന്നു.

ഉദ്‌ഘാടനത്തിനൊരുങ്ങി പുതിയ പാര്‍ലമെന്‍റ് മന്ദിരം

അശോക എംബ്ലം നിര്‍മിക്കുന്നതിനായി ഉപയോഗിച്ച വസ്‌തുക്കള്‍ മഹാരാഷ്‌ട്രയിലെ ഔറങ്കാബാദില്‍ നിന്നും രാജസ്ഥാനിലെ ജയ്‌പൂരില്‍ നിന്നുമാണ്. ലോക്‌സഭയുടെ രാജ്യസഭ ചേംബറുകളുടെയും കൂറ്റന്‍ ഭിത്തികളിലും പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ പുറംഭാഗങ്ങളിലുമുള്ള അശോകചക്രം നിര്‍മിച്ചിരിക്കുന്നത് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നാണ്. കെട്ടിടത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കോണ്‍ക്രീറ്റ് മിശ്രിതത്തിനായി ഹരിയാനയിലെ ദാദ്രിയില്‍ നിന്നുള്ള മണലും എം-സാന്‍റും ഉപയോഗിച്ചു.

അധികമായി ഉപയോഗിച്ചത് എം-സാന്‍റ് : നദീതടങ്ങള്‍ ദോഷകരമാകാത്ത വിധം കഠിനമായ കല്ലുകളോ ഗ്രാനൈറ്റുകളോ പൊടിച്ച് നിര്‍മിക്കുന്നതിനാല്‍ എം-സാന്‍റ് പരിസ്ഥിതി സൗഹൃദമാണ്. ഫ്ലൈ ആഷ് ഇഷ്‌ടികകള്‍ ഹരിയാന ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നും പ്രീ കാസ്‌റ്റ് ട്രഞ്ചുകള്‍ ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നുമാണ് എത്തിച്ചത്.

ഉദ്‌ഘാടനത്തിനൊരുങ്ങി പുതിയ പാര്‍ലമെന്‍റ് മന്ദിരം

ലോക്‌സഭ ചേംബറില്‍ 888 ആംഗങ്ങള്‍ക്കും രാജ്യസഭ ചേംബറില്‍ 300 അംഗങ്ങള്‍ക്കും ഇരിക്കാന്‍ സാധിക്കും. രണ്ട് സഭകളിലെയും അംഗങ്ങള്‍ ഒരുമിച്ച് ഇരിക്കേണ്ട അവസരങ്ങളില്‍ ലോക്‌സഭ ചേംബറില്‍ 1,280 അംഗങ്ങളെ ഉള്‍ക്കൊള്ളിക്കുവാനും സാധിക്കും. 2020 ഡിസംബര്‍ 10നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്‍റ് കെട്ടിടത്തിന് തറക്കല്ലിട്ടത്.

1927ല്‍ പണി പൂര്‍ത്തിയാക്കിയ മുന്‍ പാര്‍ലമെന്‍റ് മന്ദിരത്തിന് 96 വയസ് പ്രായമുണ്ട്. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ പഴയ പാര്‍ലമെന്‍റ് മന്ദിരം ഇന്നത്തെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമല്ലെന്ന് കണ്ടെത്തി. പാര്‍ലമെന്‍റിനായി പുതിയ മന്ദിരം നിര്‍മിക്കുന്നതിനായി ലോക്‌സഭയും രാജ്യസഭയും പ്രമേയം പാസാക്കിയിരുന്നു.

ഉദ്‌ഘാടനത്തിനൊരുങ്ങി പുതിയ പാര്‍ലമെന്‍റ് മന്ദിരം

മുന്‍ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ പോരായ്‌മകള്‍:നിലവിലുള്ള കെട്ടിടം സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പാര്‍ലമെന്‍റായി പ്രവര്‍ത്തിക്കുകയും ഭരണഘടനയുടെ അംഗീകാരത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്‌തു. യഥാര്‍ഥത്തില്‍ കൗണ്‍സില്‍ ഹൗസ് എന്നറിയപ്പെട്ടിരുന്ന ഈ കെട്ടിടത്തില്‍ ഇംപീരിയല്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ഉണ്ടായിരുന്നു. കൂടുതല്‍ സ്ഥലം ആവശ്യമായി വന്നപ്പോള്‍ 1956ല്‍ പാര്‍ലമെന്‍റ് മന്ദിരം രണ്ട് നിലകള്‍ കൂടി നിര്‍മിച്ചു.

ഉദ്‌ഘാടനത്തിനൊരുങ്ങി പുതിയ പാര്‍ലമെന്‍റ് മന്ദിരം

ഇന്ത്യയുടെ 2,500 വര്‍ഷത്തെ സമ്പന്നമായ ജനാധിപത്യ പൈതൃകത്തിന്‍റെ പ്രദര്‍ശനത്തിനായി 2006ല്‍ പാര്‍ലമെന്‍റ് മ്യൂസിയം നിര്‍മിച്ചു. നിലവിലെ കെട്ടിടം ഒരു ദ്വിസഭയെ ഉള്‍ക്കൊള്ളാന്‍ രൂപകല്‍പ്പന ചെയ്‌തിട്ടില്ലെന്നും ഇരിപ്പിടങ്ങള്‍ ഇടുങ്ങിയതും പ്രയാസമുള്ളതാണെന്നും രണ്ടാം നിരയ്‌ക്ക് അപ്പുറം ഇരിപ്പിടത്തിന് കുറവുകളുണ്ടെന്നും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. 440 അംഗങ്ങളെ മാത്രം ഉള്‍ക്കൊള്ളിക്കാന്‍ പാകത്തിനായിരുന്നു സെന്‍ട്രല്‍ ഹാളിന്‍റെ രൂപകല്‍പ്പന. ഇരുസഭകളിലെയും അംഗങ്ങള്‍ ഒരുമിച്ച് ചേരേണ്ട അവസരങ്ങളില്‍ സ്ഥലം മതിയാവാതെ വന്നിരുന്നു.

ABOUT THE AUTHOR

...view details