ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഫിറോസ്‌പൂർ സന്ദര്‍ശനത്തില്‍ സുരക്ഷയൊരുക്കുന്നതിന് എസ്‌എസ്‌പിക്ക് വീഴ്‌ച സംഭവിച്ചുവെന്ന് സുപ്രീം കോടതി. ക്രമസമാധാനം പാലിക്കുന്നതിനും ജോലി കൃത്യമായി നിര്‍വഹിക്കുന്നതിനുമുള്ള എസ്‌എസ്‌പിയുടെ വീഴ്‌ച ചൂണ്ടിക്കാട്ടിയായിരുന്നു റിപ്പോര്‍ട്ട്. റിട്ട. ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കുന്നതില്‍ വീഴ്‌ച ; ഫിറോസ്‌പൂർ എസ്എസ്പിക്ക് എതിരെ സുപ്രീം കോടതി - ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
പ്രധാനമന്ത്രിയുടെ ഫിറോസ്‌പൂർ സന്ദര്‍ശത്തില്‍ സുരക്ഷയൊരുക്കുന്നതിന് എസ്‌എസ്‌പിക്ക് വീഴ്‌ച സംഭവിച്ചുവെന്ന് റിട്ട. ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘത്തിന്‍റെ റിപ്പോര്‍ട്ട്
പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതില്‍ വീഴ്‌ച ; ഫിറോസ്‌പൂർ എസ്എസ്പിക്ക് എതിരെ സുപ്രീം കോടതി
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടന്‍ തന്നെ കടന്നുപോകുമെന്ന് രണ്ട് മണിക്കൂര്‍ മുമ്പ് അറിയിച്ചിരുന്നെങ്കിലും വേണ്ടത്ര സേനയെ സ്ഥലത്ത് വിന്യസിക്കുന്നതില്‍ എസ്‌എസ്‌പി പരാജയപ്പെട്ടുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷ ശക്തമാക്കുന്നതിനുള്ള പരിഹാര നടപടികളാണ് സുപ്രീം കോടതി രൂപീകരിച്ച സമിതി നിർദേശിച്ചത്. റിപ്പോർട്ട് സർക്കാരിന് അയച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.