കേരളം

kerala

ETV Bharat / bharat

കര്‍ണാടകയില്‍ എസ്.എസ്.എല്‍.സി, പ്രീയൂണിവേഴ്സിറ്റി പരീക്ഷകളിലും ഹിജാബിന് വിലക്ക് - പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ

സംസ്ഥാനത്ത് വിദ്യാര്‍ഥികളെ ഹിജാബ് ധരിച്ച് ഒരു പരീക്ഷയിലും പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് . സംസ്ഥാന ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവുകള്‍ പാലിച്ച് അതേ ക്രമം പരീക്ഷയ്ക്ക് ഹാജരാവണമെന്നും മന്ത്രി.

കര്‍ണാടകയില്‍ എസ്.എസ്.എല്‍.സി, പ്രീയൂണിവേഴ്സിറ്റി പരീക്ഷകളിലും ഹിജാബിന് വിലക്ക്
കര്‍ണാടകയില്‍ എസ്.എസ്.എല്‍.സി, പ്രീയൂണിവേഴ്സിറ്റി പരീക്ഷകളിലും ഹിജാബിന് വിലക്ക്

By

Published : Mar 26, 2022, 3:41 PM IST

ബെംഗളൂരു: എസ്.എസ്.എല്‍.സി, പി.യു.സി (സെക്കൻഡറി പരീക്ഷ) പരീക്ഷ കേന്ദ്രങ്ങളില്‍ ഹിജാബ് ധരിച്ച വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കില്ലെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്. ബെംഗളൂരുവില്‍ വെള്ളിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് നടക്കുന്ന ഒരു പരീക്ഷയിലും ഹിജാബ് ധരിച്ച വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കില്ലെന്നും ബോര്‍ഡ് പരീക്ഷകള്‍ക്കും ഇത് ബാധകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാവരും ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവുകൾ പാലിക്കുകയും അതേ ക്രമത്തില്‍ പരീക്ഷയ്ക്ക് ഹാജരാകുകയും വേണം." ഹൈക്കോടതി ഉത്തരവ് അനുസരിക്കാത്തവർക്ക് ഒരു വ്യവസ്ഥയും ഇളവും നൽകില്ലെന്ന് സംസ്ഥാന സർക്കാരും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഹിജാബ് കേസിന്റെ അടിയന്തര വാദം സുപ്രീം കോടതി വ്യാഴാഴ്ച തള്ളിയിരുന്നു. ക്ലാസ് മുറികളിൽ ഹിജാബ് നിരോധനം സംബന്ധിച്ച സർക്കാർ ഉത്തരവ് കർണാടക ഹൈക്കോടതി കഴിഞ്ഞയാഴ്ച ശരിവച്ചിരുന്നു.

ഹിജാബ് മതപരമായ ആചാരമല്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യാർഥികളുടെ ഹർജികൾ കോടതി തള്ളി. അതേ സമയം സംസ്ഥാനത്തെ ഹിജാബ് വിവാദത്തില്‍ കര്‍ണാടക മുസ്‌ലിം പെണ്‍കുട്ടികള്‍ക്കൊപ്പം നില്‍ക്കുമെന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ അറിയിക്കുകയും മലപ്പുറം ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ പാസാക്കിയ പ്രമേയത്തിന്‍റെ വിശദാംശങ്ങള്‍ പങ്കു വയ്ക്കുകയും ചെയ്തു.

Also read : ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥികളെ തടഞ്ഞ് ജീവനക്കാർ ; കർണാടകയിൽ പലയിടത്തും പരീക്ഷാബഹിഷ്‌കരണം

ABOUT THE AUTHOR

...view details